Uncategorized

“അചഞ്ചലമായ ദൈവ വചനം”

വചനം

ലുക്കോസ്  1 : 37

ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

നിരീക്ഷണം

മറിയയോട് ദൈവത്തിന്റെ ദൂതൻ യേശുക്രിസ്തുവിന്റെ ജനനം തന്നിലൂടെ ആയിരിക്കും എന്ന് വെളിപ്പെടുത്തി. മറിയയുടെ ബന്ധുവായ എലിസബത്ത് വാർദ്ധക്യ കാലത്ത് അവളുടെ ഭർത്താവിൽ നിന്ന് ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു എന്നും ദൂതൻ മറിയയോട് പറഞ്ഞു. എന്നാൽ താൻ ഒരു പുരുഷനെ അറിയായ്കയാൽ ഇത് എങ്ങനെ സംഭവിക്കും എന്ന് മറിയ ചോദിച്ചതിന് ദൂതൻ മറുപടി പറഞ്ഞത് പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും എന്ന് പറഞ്ഞതിനു ശേഷം, “ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ” എന്ന് ദൂതൻ വ്യക്തമാക്കി.

പ്രായോഗികം

ദൈവം പറഞ്ഞാൽ അപ്രകാരം സംഭവിക്കും. ദൈവം പറയുന്നകാര്യം സംഭവിക്കും എന്ന് നാം വിശ്വസിക്കണം. ഈ കാലയളവിൽ വാർത്താമാധ്യമങ്ങളിലൂടെ ഇന്നലെയും കഴിഞ്ഞനാളുകളിലും എന്തു സംഭവിച്ചു എന്ന് കൃത്യമായി നമ്മോട് പറയുവാൻ അവർക്ക് കഴിയും. എന്നാൽ നാളെയോ അടുത്ത ആഴ്ചയിലോ എന്തു സംഭവിക്കും എന്ന് അവർക്ക് പറയുവാൻ കഴിയുകയില്ല എന്നതാണ് സത്യം. നാളെ മാത്രമല്ല അടുത്തു വരുന്ന എല്ലാ നാളുകളിലും എന്തു സംഭവിക്കും എന്ന് അറിയുന്ന ഒരു രക്ഷകനായ ദൈവത്തെയാണ് നാം സേവിക്കുന്നത് എന്നതിൽ നമുക്ക് അഭിമാനിക്കാം. ആ ദൈവം നമ്മോട് എന്തു പറയുന്നു എന്നും അത് അപ്രകാരം സംഭവിക്കും എന്നും നമുക്ക് ഉറപ്പോടെ വിശ്വസിക്കാം. “ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെടാത്തതാണ്.”

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങേയ്ക്ക് ഒരു കാര്യവും അസാധ്യമല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അന്ത്യം വരെയും അങ്ങയിൽ വിശ്വസിച്ച് ഉറച്ചുനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x