Uncategorized

“അതിവിശുദ്ധവിശ്വാസം”

വചനം

യൂദ  1  :  3

വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.

നിരീക്ഷണം

യേശുക്രിസ്തുവിന്റെ അർത്ഥ സഹോദരനായ യൂദാ, എല്ലായിടത്തും യേശുവിനെ അനുഗമിക്കുന്നവർക്കുവേണ്ടി ഒറ്റ അദ്ധ്യായമുള്ള ഒരു ലേഖനം എഴുതി. അതിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടാൻ നിങ്ങളോട് പറയുവാൻ ഞാൻ നിർബന്ധിതനായി എന്ന് എഴുതിയിരിക്കുന്നു.

പ്രായോഗീകം

നാം ജനിക്കുമ്പോൾ തന്നെ ഒരളവിലുള്ള വിശ്വാസം എല്ലാവരിലും കാണും (റോമർ12:3). ഈ വിശ്വാസം ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകാൻ നമ്മെ സഹായിക്കുന്നു. എന്നാൽ ഈ വിശ്വാസം ജീവിത സാഹചര്യങ്ങളനുസരിച്ച് ചോർന്ന് പോകുന്നു. എന്നാൽ യേശുവിനെ കർത്താവായി സ്വീകരിക്കുമ്പോൾ നമ്മുടെ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്ന ഒരു വിശ്വാസമുണ്ട് അതാണ്, നമ്മുടെ ജീവിത്തെ അടിസ്ഥാനമാക്കിയുള്ളത്. മുകൾഭാഗത്ത് യൂദാ എഴുതിയിരിക്കുന്നത് ഈ വിശ്വാസത്തെക്കുറിച്ചാണ്. നമ്മുടെ ആത്മീയ വിശ്വാസം നാം എത്രത്തോളം പ്രവർത്തിപ്പിക്കുന്നുവോ അത്രയധികം അത് വളരുന്നു. ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന ഈ വിശ്വാസത്തിനായി നാം പോരാടണം എന്നാണ് യൂദായുടെ നിർദ്ദേശം. പലപ്പോഴും നമ്മുടെ ക്രിസ്തീയ വിശ്വാസത്തിനായി വെല്ലുവിളികൾ നേരിടേണ്ടിവരാറുണ്ട്. ഇന്ന് യേശുവിനെ അനുഗമിക്കുന്ന പലരുടേയും മനസ്സിൽ അവരുടെ മേലും ആത്മാവ് ഉണ്ടെന്ന് ചിന്തിക്കുന്നു. എന്നാൽ വിശ്വാസത്തിനായുള്ള വെല്ലുവിളി നേരിടുപ്പോമ്പോൾ അവരുടെ വിശ്വാസം ആ സമ്മർദ്ദത്തിൽ നശിച്ചു പോകുന്നതായി കാണുവാൻ കഴിയും. അവർ തിരിച്ചുവരവ് വാഗ്ദാനം ചെയ്യുന്നില്ല. യേശുവിന്റെ അനുയായികൾക്കിടയിൽ മുമ്പൊരിക്കലും ഇല്ലാത്തവിധം ആവശ്യമുള്ളത് ഒരു അതിവിശുദ്ധ വിശ്വാസമാണ്. അതിവിശുദ്ധ വിശ്വാസത്തിനുവേണ്ടി പോരാടുവാൻ നാം ഭൗതീക കാര്യങ്ങൾ ഉപയോഗിച്ച് അല്ല പോരാട്ടേണ്ടത്, മറിച്ച് നമ്മുടെമേൽ നൽകിയിരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയോടെ നാം പൈരാടണം. ദുഷ്ട രാജാവായ നെബൂഖദ്നേസറിനോട്, ഞങ്ങളുടെ ദൈവം ഞങ്ങളെ തീച്ചൂളയിൽ നിന്ന് രക്ഷിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ നിന്റെ പ്രതിമയെ വണങ്ങുകയില്ല എന്ന് പറഞ്ഞ മൂന്ന് എബ്രായ ബാലന്മാരുടെ വിശ്വാസം ആണ് വേണ്ടത്. യൂദയുടെ ലേഖനം ഒരു അദ്ധ്യായം മാത്രമേയുള്ളൂ എങ്കിലും യേശുവിന്റെ ഇളയ സഹോദരൻ പറഞ്ഞത് ശരിയായ കാര്യമാണ്. നമ്മുടെ അതിവിശുദ്ധ വിശ്വാസത്തിനുവേണ്ടി പോരാടേണ്ടത് ആവശ്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിലുള്ള അതിവിശുദ്ധ വിശ്വാസത്തെ മുറുകെപിടിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ