“അപമാനമോ ആഹ്ലാദമോ?”
വചനം
ലൂക്കോസ് 13 : 17
അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
നിരീക്ഷണം
ലൂക്കോസിന്റെ സുവിശേഷം 13-ാം അദ്ധ്യായത്തിന്റെ ആദ്യ ഭാഗത്ത് യേശു ശബത്തിൽ ഒരു വ്യക്തിയെ സൗഖ്യമാക്കിയതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ യേശു ശബത്തിൽ സൗഖ്യമാക്കുക കൊണ്ട് നിയമം ലംഘിച്ചു എന്ന ആരോപിച്ച് പള്ളി പ്രമാണി നീരസപ്പെട്ടു. അതിന് യോശു “കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ ” എന്നു ഉത്തരം പറഞ്ഞു. യേശുവിനെ എതിർത്തവർ ഉടനെ തന്നെ അപമാനിതരായി തീർന്നു. തിരുവെഴുത്ത് പറയുന്നത് ദൈവം ചെയ്യുന്ന കാര്യങ്ങളാൽ സന്തുഷ്ടരായവർ ഉന്മേഷവും ആഹ്ലാദവും അനുഭവിച്ചു.
പ്രായോഗികം
യേശു ചെല്ലുന്നിടത്തൊക്കെയും വിവാദങ്ങൾ ഉണ്ടായതായി കാണുവാൻ കഴിയുന്നു. കാരണം യേശു കടന്നു ചെയ്യുന്നിടത്തെല്ലാം മതത്തിന്റെ ദുരുപദേശത്തെ വിമർശിക്കുകയും അത് മതത്തിന് ഭീഷണി ആകുകയും ചെയ്തു. തീർച്ചയായും മതം മനുഷ്യരാൽ നിയന്ത്രിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ യേശുക്രിസ്തു മനുഷ്യന്റെയും ദൈവത്തിന്റെയും മധ്യസ്ഥനായ ദൈവവും മനുഷ്യനും ആയിരുന്നു. ഈ എതിർപ്പുകളുടെ ഇടയിൽ യേശു എപ്പോഴും വിജയിക്കുന്നതായി കാണുവാൻ കഴിയും. അത് എന്തുകൊണ്ടെന്ന് നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ, അത് ഒരു വ്യക്തിയുടെ ഉള്ളിലെ ചിന്തകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾ അഹങ്കാരത്താൽ നയിക്കപ്പെടുകയാണെങ്കിൽ, കാലക്രമേണ ആ വ്യക്തിക്ക് അപമാനമായിരിക്കും പ്രതിഫലം. നേരെമറിച്ച്, ഒരു വ്യക്തിയെ കൃതജ്ഞതയും നന്ദിയുമാണ് നയിക്കപ്പെടുന്നതെങ്കിൽ അദ്ദേഹത്തിന് ആഹ്ലാദത്തിന്റെ അനുഭവം തീർച്ചയായും ലഭിച്ചിരിക്കും. ആകയാൽ നിങ്ങൾക്ക് എന്താണ് വേണ്ടത്? അവഹേളനമോ, ആഹ്ലാദമോ?
പ്രാർത്ഥന
പ്രീയ യേശുവേ,
അപമാനിക്കപ്പെടുന്നതിനെക്കാൾ എന്നെ തന്നെ താഴ്ത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. ദുഃഖിക്കുന്നതിനെക്കാൾ ഉത്മേഷത്തോടെ ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നും ഞാൻ അങ്ങയോട് നന്ദിയുള്ളവനായിരിക്കും. ആമേൻ