Uncategorized

“അവകാശത്തോട് ചേർന്നു നിൽക്കുക”

വചനം

സംഖ്യാപുസ്തകം 36 : 9

അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേൽമക്കളുടെ ഗോത്രങ്ങളിൽ ഓരോരുത്തൻ താന്താന്റെ അവകാശത്തോടു ചേർന്നിരിക്കേണം.

നിരീക്ഷണം

പഴയ നിയമത്തിൽ യിസ്രായേൽ ജനം വിവാഹം കഴിക്കുവാനും അവരുടെ അവകാശം നിലനിർത്തുവാനും സ്വന്തം ഗോത്രത്തിൽ തന്നെ ചേർന്നു നിൽക്കണമായിരുന്നു. ഒരു സ്ത്രീ തന്റെ ഗോത്രം ഉപേക്ഷിച്ച് മറ്റൊരു ഗോത്രത്തിൽ നിന്നുള്ള യുവാവിനെ വിവാഹം കഴിച്ചാൽ, അവളുടെ അവകാശ ഭൂമി അല്ലെങ്കിൽ അവള്‍ക്ക് വരേണ്ട വകാശം നഷ്ടപ്പെട്ടും. ഈ നിയമത്തിന്റെ ഉദ്ദേശം, പിതാക്കന്മാരുടെ അവകാശം അവരവരുടെ ഗോത്രത്തിന് തന്നെ നിലനിൽക്കുവാൻ വേണ്ടിയായിരിുന്നു. ഈ സാഹചര്യത്തിൽ, സെലോഫഹാദിന്റെ പെൺമക്കള്‍ അവരുടെ അനന്തരാവകാശം സംരക്ഷിക്കുന്നതിനായി അവരുടെ ബന്ധുക്കളെ വിവാഹം കഴിക്കുവാൻ നിർബന്ധിതരായി.

പ്രായോഗീകം

മോശ സെലോഫഹാദിന്റെ പെൺമക്കളോട് അവരുടെ സവിശേഷമായ സാഹചര്യത്തെക്കുറിച്ച് ഇപ്രകാരം പ്രതികരിച്ചു. ഈ സാഹചര്യത്തിൽ ദൈവം തന്റെ നിയമത്തിന്റെ ഘടനയ്ക്ക് വിത്യാസം വരുത്തി. യിസ്രായേൽ ജനം അവരവരുടെ സ്വന്തം ഗോത്രത്തിൽ തന്നെ ചേർത്ത് നിർത്തുവാൻ ദൈവം ആഗ്രഹിച്ചു. അതിനാൽ മോശ ഈ യുവതികളുടെ കാര്യത്തിൽ ഒരു മാറ്റം വരുത്തി. പഴയ നിയമത്തിൽപ്പോലും ദൈവത്തിന്റെ കൃപ വെളിപ്പെടുന്നതായി നമുക്ക് ഇവിടെ കാണുവാൻ കഴിയും. എന്നാൽ നാം ഇപ്പോള്‍ ജീവിക്കുന്നത് കൃപാ യുഗത്തിലാണ്. എന്നാലും നാമും നമ്മുടെ വിശ്വാസവും ആയി ചോർന്ന് പോകുന്നവരുമായി പറ്റിനിൽക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. അത് നമ്മുടെ ക്രിസ്തീയ നടപ്പിന്റെ ശക്തി വർദ്ധിപ്പിക്കുന്നു. എന്നാൽ പുതിയനിയമത്തിൽ അപ്പോസ്ഥലനായ പൗെലോസ് പറയുന്നു നിങ്ങള്‍ അവിശ്വാസികളുമായി ഇണയില്ലാപിണ കൂടരുത്. യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുവാൻ നാം എപ്പോഴും ശ്രമിക്കുകയും നമ്മുടെ വിശ്വാസം കാത്തു സൂക്ഷിക്കുകയും ചെയ്യുക.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സ്നേഹത്തിൽ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. അങ്ങയെ വിട്ട് ഒരിക്കലും മാറിപ്പോകുവാൻ ഇടവരാതെ വിശ്വാസികളുമായി ചേർന്ന് വസിക്കുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ