Uncategorized

“അവന്റെ നല്ല ഉദ്ദേശം”

വചനം

ഫിലിപ്പിയർ 2 : 13

ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു.

നിരീക്ഷണം

യേശുവിന്റെ ഓരോ അനുയായിയോടും അപ്പോസ്ഥലനായ പൗലോസ് പറഞ്ഞു ദൈവമാണ് തന്റെ ഇഷ്ടം നമ്മുടെ ജീവിത്തിൽ പ്രവർത്തിക്കുന്നത്. ഇപ്രകാരം ദൈവം പ്രവർത്തിക്കുന്നതിന് കാരണം നമ്മുടെ ജീവിത്തിലുടെ അവന് അവന്റെ നല്ല ഉദ്ദേശം നിറവേറ്റുവാൻ കഴിയും എന്നതുകൊണ്ടാണ്.

പ്രായേഗീകം

എന്നെ കൂടുതൽ വിഷമിപ്പിക്കുന്ന കാര്യം നന്മ ചെയ്യുവാൻ ശ്രമിക്കുവാനുള്ള എന്റെ കഴിവില്ലായ്മയാണെന്ന് ദാവീദ് രാജാവ് പറയുന്നു. നീതിമാൻ ആരുമില്ല ഒരുത്തൻപോലും ഇല്ല (സങ്കീ. 14:3). ഇത് ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്, കാരണം നമ്മുടെ ജീവിത്തിൽ കർത്താവ് ഇല്ലാതെ നമ്മൾ നിരാശരാണ്. യേശുവിന് നാം ഓരോരുത്തരെയും കുറിച്ച് ഒരു ആഗ്രഹവും ലക്ഷ്യവുമുണ്ടെന്ന് ദയവായി അറിയുക. എന്നാൽ നാം യേശുവിന് പൂർണ്ണമായും കീഴടങ്ങുന്നതുവരെ അവന് നമ്മിൽ അവന്റെ നല്ല ഉദ്ദേശ്യം നിറവേറ്റുവാൻ കഴിയുകയില്ല. തെറ്റ് ചെയ്യരുത്, ദൈവത്തെക്കൂടാതെ നാം നേടാൻ ശ്രമിക്കുന്നെന്തും നിരാശയായിരിക്കും ഫലം. നാം നേരിടുന്ന വെല്ലുവിളികളെ പൂർണ്ണമായും കാണാനുള്ള നമ്മുടെ സ്വന്തം അപര്യാപ്തമായ കഴിവിനാൽ നിറഞ്ഞിരിക്കുന്നു. അതിനാൽ ഇന്ന് ലോകത്തെ മികച്ചതാക്കുവാൻ നമ്മിൽ ആരെങ്കിലും സ്വന്തമായി പ്രവർത്തിക്കുവാൻ തീരുമാനിക്കുന്നുവെങ്കിൽ നിർത്തുക, കാരണം യേശുവിന് മാത്രമേ അത് സാധ്യമാക്കുവാൻ കഴിയൂ. നമ്മുടെ ജീവിത്തിൽ അവന്റെ നല്ല ഉദ്ദേശ്യം നിറവേറ്റുവാൻ നാം അനുവദിച്ചാൽ അവൻ നമ്മെ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നു. ദൈവത്തെ അതിന് അനുവദിക്കുവാൻ തയ്യാറാണോ?

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങ് എന്നെ ഉപയോഗിക്കുമാറാകേണമേ. ആമേൻ