Uncategorized

“അസാധ്യതകളെ സാധ്യമാക്കുന്ന ദൈവം”

വചനം

ലൂക്കോസ് 18 : 27

അതിന്നു അവൻ: “മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു” എന്നു പറഞ്ഞു.

നിരീക്ഷണം

സമ്പന്നനായ ഒരു പ്രമാണി യേശുവിന്റെ അടുക്കൽ വന്ന് നിത്യജീവനെ അവകാശമാക്കുവാൻ താൻ എന്തു ചെയ്യണം എന്ന് യേശുവിനോട് ചോദിച്ചു. യേശു അവനോട്, നീ പോയി നിനക്കുള്ളത് വിറ്റ് ദരിദ്രന്മാർക്ക് കൊടുക്കുക എന്നാൽ നിനക്ക് സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും എന്ന് പറഞ്ഞു. അവൻ എത്രയും ധനവാനാക്കുകകൊണ്ട് ഇതുകേട്ടിട്ട് അതി ദുഃഖിതനായി തീർന്നു. അപ്പോള്‍ യേശു “മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു” എന്നു പറഞ്ഞു.

പ്രായോഗികം

പലപ്പോഴും നാം ചെയ്യുവാൻ വെറുക്കുന്നത് യേശു നമ്മോട് ചെയ്യുവാൻ ആവശ്യപ്പെടും അത് നാം ചെയ്താൽ സമയബന്ധിതമായി അത് നമുക്ക് ഏറ്റവും സന്തോഷവും സംത്യപ്തിയും നൽകും. ധനികനായ പ്രമാണി യേശുവിനെ ബഹുമാനിച്ചു, പക്ഷേ ശിഷ്യന്മാരെ ഒരുകൂട്ടം വഞ്ചകരായി കണ്ടിരുന്നിരിക്കാം കാരണം അവർ യേശുവിനെപ്പോലെ ആകുവാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് യേശുവിനെ അനുഗമിക്കുവാൻ ശിഷ്യന്മാർ തങ്ങള്‍ക്കുള്ളത് എല്ലാം ഉപേക്ഷിച്ചത് യേശുവിനെ അനുഗമിച്ചത്. കാലക്രമേണ സകലവും ഉപേക്ഷിച്ച ശിഷ്യന്മാർ ലോകത്തിൽ അറിയപ്പെടുന്നവരായിമാറി എന്നാൽ സമ്പന്നനായ യുവ പ്രമാണി ആരും അറിയപ്പെടാതെ മരിച്ചു. അദ്ദേഹത്തിന്റെ സമ്പത്തെല്ലാം അതോടെ നശിച്ചു.  ആയതുകൊണ്ടാണ് കർത്താവായ യേശുക്രിസ്തു ഇപ്രകാരം പറഞ്ഞത് “മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു”.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് ആഗ്രഹിക്കുന്ന രീതിയിൽ അങ്ങയെ അനുഗമിക്കുവാനും നിത്യജീവൻ പ്രാപിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ