“ആദിയിൽ ദൈവം”
വചനം
ഉല്പത്തി 1 : 1
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
നിരീക്ഷണം
വേദ പുസ്തകത്തിലെ ആദ്യ വാക്യം നമ്മോട് പറയുന്നത് ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നാണ്. നമ്മുടെ ജീവിത്തിന്റെ എല്ലാതുടക്കങ്ങളിലും ദൈവത്ത ഓർക്കുക.
പ്രായോഗികം
നാം നമ്മുടെ ഏതു കാര്യത്തിന്റെയും ആരംഭം ദൈവത്തിൽ നിന്നായിരുന്നാൽ അത് അനുഗ്രഹമായിരിക്കും എന്നതാണ് സത്യം. നമ്മുടെ ജീവിത്തിന്റെ മുന്നിൽ വരുന്ന ഏത് പ്രശ്നമോ വെല്ലുവിളിയോ അല്ലെങ്കിൽ നാം ചിന്തിക്കാത്ത സംഭവം നമ്മുടെ ജീവിത്തിൽ നടക്കുകയോ ചെയ്താൽ നാം ദൈവത്തിൽ നിന്നാണ് ആരംഭിച്ചതെങ്കിൽ ഒരിക്കലും തകർന്നുപോകയില്ല. എന്തുകൊണ്ട്? കാരണം ദൈവത്തിന്റെ കരങ്ങളിലാണ് നാം എപ്പോഴും ദൈവ വചനത്തിൽ പറയുന്നത് ആദി ദൈവത്തിൽ നിന്നും തുടങ്ങി. ആകയാൽ ഇന്നും എന്നും നമ്മുടെ ആരംഭം ദൈവത്തിൽ നിന്നായിരിക്കട്ടെ.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിത്തിന്റെ ആരംഭം അങ്ങയിൽ നിന്നായതിനാൽ നന്ദി. എന്നും എന്റെ എല്ലാ കാര്യങ്ങളും അങ്ങയിൽ നിന്നു തുടങ്ങുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ