Uncategorized

“ആരംഭം എവിടെ?”

വചനം

യോഹന്നാൻ  1 : 1

ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.

നിരീക്ഷണം

യോഹന്നാന്റെ സുവിശേഷത്തിന്റെ ആരംഭം ആദിയൽ യേശു (വചനം) ദൈവത്തോടു (പിതാവിനോടു) ആയരുന്നു എന്നും അതേ സമയം യേശു ദൈവമായിരുന്നു എന്നും വ്യക്തമാക്കുന്നു. ഒരു അവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത് മനസ്സിലാക്കുവാൻ വളരെ വിഷമകരമാണ് എന്നാൽ ഇത് ഒരു വിശ്വാസിയുടെ അടിസ്ഥാനം ആണ് അതിലാണ് അവൻ നിലകൊള്ളുന്നത്. ഒരു വിശ്വാസി എന്ന നിലയിൽ നാം വിശ്വസിക്കുന്നത് എല്ലത്തിന്റെയും ആരംഭം യേശുക്രിസ്തു ആണെന്നാണ്.

പ്രായോഗികം

നമുക്കെല്ലാം ഒരു ആരംഭം ഉണ്ട്, നമ്മുടെ അമ്മ ആദ്യം ഉണ്ടായിരുന്നു. നിങ്ങളുടെ ജീവിതം മുഴുവായി ബന്ധപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് ആഴത്തിൽ ഒരു ചോദ്യം ഉണ്ട്. ആരാണ് നിങ്ങളുടെ ജീവിത്തിന്റെ തുടക്കത്തിന് ഉത്തരവാദി? നിങ്ങളുടെ ജീവിത്തിന്റെ പദ്ധതികൾ എവിടെയാണ് ആരംഭിച്ചിരിക്കുന്നത്? നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുവാൻ ആരാണ് നിങ്ങളെ സഹായിക്കുന്നത്? ഒരു കെട്ടിട പണിയ്ക്കിടയിൽ എന്തെങ്കിലും തകരാറുണ്ടാകുമ്പോൾ കരാറുകാരൻ അദ്ദേഹത്തിന്റെ കൈയ്യിലുള്ള പ്ലാനിലേയക്ക് ഒന്നുകൂടെ നോക്കുകയും അതിന്റെ മേൽ നോട്ടം വഹിക്കുന്ന ആർക്കിടെക്കിനെ വിളിക്കുകയും ചെയ്യുന്നു. ഇതൊരു നല്ല ഉദാഹരണമാണ്, ദൈവം നമ്മെ സൃഷ്ടിക്കുകയും നമ്മുടെ ജീവിത്തിന്റെ പദ്ധതികളെ നേരത്തെ രൂപകല്പന ചെയ്തിരിക്കുന്നതായും വചനം നമ്മെ പഠിപ്പിക്കുന്നു. ദൈവമാണ് നമ്മെ സൃഷ്ടിച്ചത് ആകയാൽ നമ്മുടെ ജീവിതത്തിൽ എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നാം നമ്മുടെ യഥാർത്ഥ ആരംഭംകുറിച്ചവന്റെ അടുക്കലേയ്ക്ക് ചെന്ന് സ്വയം സമർപ്പിക്കുകയും തന്റെ കുറവുകൾ തീർത്തു തരുവാൻ ദൈവത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുക. സൃഷ്ടിതാവിന് മാത്രമേ സൃഷ്ടിയുടെ കുറവു തീർക്കുവാൻ കഴിയുകയുള്ളൂ!!!

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതത്തിന്റെ ആരംഭവും അവസാനവും അങ്ങയിൽ നിന്നാകായാൽ ഇന്ന് ഞാൻ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ച് എന്നെ മുന്നോട്ട് നടത്തുവാൻ അങ്ങേയ്ക്കു മാത്രമേ കഴിയൂ. അങ്ങയുടെ കൃപ എന്നേടുകൂടെ ഇരിക്കുമാറാകേണമേ. ആമേൻ