“ആരാണ് നിങ്ങളുടെ മൂപ്പൻ?”
വചനം
തീത്തൊസ് 1 : 6
മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.
നിരീക്ഷണം
സഭയിൽ ആദരിക്കപ്പെടുന്ന ഒരു പുരുഷനായി പൗലോസ് അപ്പേസ്ഥലൻ ഒരു മൂപ്പനെ വെളിപ്പെടുത്തുന്നു. ക്രിസ്തീയ വിശുദ്ധിയുടെയും അച്ചടക്കത്തിന്റെയും മാതൃകയാണ് അദ്ദേഹം. ഏക ഭാര്യയുള്ളവനും, യേശുവിനെ സ്നേഹിക്കുന്ന മക്കളുള്ളവനും, വിശ്വസ്ഥനും നിർമ്മലനുമായിരിക്കണം മൂപ്പൻ എന്ന് ഈ വചനം വ്യക്തമാക്കുന്നു.
പ്രായോഗീകം
ആധുനീക കാലത്ത് പുരുഷന്മാർ മുമ്പൊരിക്കലും ഇല്ലാത്തവിധത്തിൽ ആക്രമണത്തിന് വിധേരയരാകുന്നു. നമ്മുടെ സമൂഹത്തിൽ പിതാക്കന്മാരില്ലാത്തവരും, ജോലിയില്ലാത്തവരും, നിരവധി പ്രശ്നങ്ങൾക്ക് കാരണക്കാരായും കാണുന്നു. അങ്ങനെയുള്ളവരെ പരിഹസിക്കപ്പെടുന്നവരെ കൊണ്ടും ഈ ലോകം നിറഞ്ഞിരിക്കുന്നു. ചില രാജ്യങ്ങളിൽ, പുരുഷന്മാർ യുദ്ധത്തിനായും, തങ്ങളുടെ പുരുഷത്വം പുനഃസ്ഥാപിക്കുന്നതിനായും, നിരന്തരം വെറുപ്പിനെക്കുറിച്ചുള്ള സംസാരത്തിലേയ്ക്കും തിരിച്ചുപോയിരിക്കുന്നു. ഇവിടെ, പുരുഷത്വം പുനഃസ്ഥാപിക്കുന്നത് സഭയിൽ സംഭവിക്കണമെന്ന് പൗലോസ് പറയുന്നു. യോശുവിനെയും സ്വന്ത സമൂഹത്തെയും നന്നായി സേവിക്കുന്നതിനാൽ പുരുഷന്മാർ ആദരിക്കപ്പെടുന്നവരായി തീരണം. കർത്താവിനോടുള്ള സ്നേഹത്തിലും വ്യക്തിപരമായ ശിക്ഷണത്തിലും കുഞ്ഞുങ്ങളെ വളർത്തുമ്പോൾ ഈ ജീവിതത്തിൽ ഒരു പുരുഷന് ബഹുമാനം ലഭിക്കും. ആകയാൽ ഈ കാലഘട്ടത്തിൽ സഭയിൽ മൂപ്പന്മാരെ കൂടുതൽ ആവശ്യമുണ്ട്. ഇതാണ് ഈ ചോദ്യത്തിലയേക്ക് നമ്മെ നയിക്കുന്നത്, നിങ്ങളുടെ മൂപ്പൻ ആര്?
പ്രാർത്ഥന
പ്രീയ യേശുവേ,
ദൈവത്തെ അനുസരിക്കുന്ന ഒരു മാതൃകയുള്ള ക്രിസ്തീയ ജീവിതം നയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
