Uncategorized

“ആരും അറിയാത്തപ്പോൾ”

വചനം

എഫെസ്യർ 6 : 18

സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.

നിരീക്ഷണം

യേശുക്രിസ്തുവിന്റെ അനുയായികളായ നമ്മോട് അപ്പോസ്തലനായ പൗലോസ് പറയുന്നത് ഏതു നേരത്തും പ്രാർത്ഥിക്കുവാനാണ്. ആത്മീയ പ്രാർത്ഥനകൾ സ്വകാര്യ പ്രാർത്ഥനകളാണ്. ആകയാൽ സ്വകാര്യപ്രാർത്ഥനകളിൽ എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രാർത്ഥിക്കാം. പത്യേകിച്ച് ദൈവ ദാസന്മാർക്കുവേണ്ടിയും, ദൈവ മക്കൾക്കുവേണ്ടിയും, സ്വന്തം സുഹൃത്തുക്കൾക്കും, ചാർച്ചക്കാർക്കുവേണ്ടിയും നമുക്ക് സ്വകാര്യമായി പ്രാർത്ഥിക്കുവാൻ കഴിയും.

പ്രായോഗികം

നാം എല്ലാ സമയവും പ്രാർത്ഥിക്കണം എന്ന് പറയുമ്പോൾ നമ്മുടെ ശബ്ദം പുറത്തുവരാതെ നമുക്ക് തന്നെ ഒരു അച്ചടക്കം വരുത്തിക്കൊണ്ടുവേണം പ്രർത്ഥിക്കുവാൻ. നമ്മുടെ ശബ്ദം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നത് നിർത്തേണ്ടിയിരിക്കുന്നു എങ്കിൽ മാത്രമേ എല്ലാ സമയത്തും എല്ലാറ്റിനെയും ഓർത്ത് പ്രാർത്ഥിക്കുവാൻ കഴിയുകയുള്ളൂ. നാം ദൈവത്തോട് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പുറം ലോകവുമായുള്ള ആവശ്യമല്ലാത്ത ഇടപെടലുകൾ നിർത്തേണ്ടി വരും. നമുക്ക് ജോലി ചെയ്യുമ്പോഴും, പ്രസംഗിക്കുമ്പോഴും പ്രാർത്ഥനയിൽ ആയിരിക്കുവാൻ കഴിയും. നാം ചെയ്യുന്ന ഏതുകാര്യവും വിജയത്തിലെത്തുവാൻ നമുക്ക് ദൈവത്തോട് പ്രർത്ഥിച്ചുകൊണ്ട് അവ ചെയ്യുവാൻ കഴിയണം. നാം മറ്റുള്ളവരുമായി സുവിശേഷം പങ്കുവെയ്ക്കുമ്പോഴും ഉള്ളിൽ പ്രാർത്ഥനോടെ ചെയ്യാം. അങ്ങനെ നമുക്ക് ആത്മാവിൽ പ്രർത്ഥിക്കുവാനും ദൈനംദിന പ്രവർത്തികളിൽ ഏർപ്പെടുവാനും കഴിയും. പ്രാർത്ഥന ആരും അറയാത്തപ്പോഴും ചെയ്യുവാൻ കഴിയുന്നതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പുറമേയുള്ള ശബ്ദം അടച്ചുകൊണ്ട് ഉള്ളിൽ എപ്പോഴും ആത്മാവിൽ പ്രാർത്ഥിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ