“ഇതുവരെ എത്തിപ്പെടാത്ത പ്രദേശങ്ങളും”
വചനം
2 കൊരിന്ത്യർ 10 : 16
മറ്റൊരുത്തന്റെ അതിരിന്നകത്തു സാധിച്ചതിൽ പ്രശംസിക്കാതെ നിങ്ങൾക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു.
നിരീക്ഷണം
ഒരിക്കലും എളുപ്പവഴി സ്വീകരിക്കുന്ന ആളായിരുന്നില്ല അപ്പേസ്തലനായ പൌലോസ്. ഈ അധ്യായത്തിലും അടുത്ത അധ്യായത്തിലും താൻ വ്യാജന്മാർക്കെതിരെ ശബ്ദമുയർത്തിയിരിക്കുന്നത് വ്യക്തമായി മനസ്സിലാക്കുവാൻ കഴിയും. കൊരിന്തിലെ വിശ്വാസികൾ പ്രവർത്തിക്കുന്നതി നപ്പുറത്ത് തനിക്ക് പ്രസംഗിക്കുവാൻ താല്പര്യം ഉണ്ടെന്ന് താൻ പറഞ്ഞു. യേശുവിന് വേണ്ടി പ്രവർത്തിച്ച മറ്റൊരാളുടെ അധ്വാനത്തിന്റെ മഹത്വം എടുക്കുവാൻ ഒരിക്കലും പൌലോസ് അപ്പേസ്തലൻ ആഗ്രഹിച്ചിരുന്നില്ല.
പ്രായോഗികം
നാം യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ കർത്താവിനൊപ്പം സ്വർഗ്ഗത്തിലെത്തുന്നതുവരെ നമുക്ക് വിശ്രമം ഉണ്ടാകയില്ലെന്ന് എപ്പോഴും ഓർക്കണം. കാരണം യേശുതന്നെ പറഞ്ഞു “എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു” (യോഹ.9:4). നമ്മുടെ ദൗത്യം എപ്പോഴും, ഇതുവരെയും സുവിശേഷം എത്തിപ്പെടാത്ത പ്രദേശങ്ങളിൽ പോയി പ്രവർത്തിക്കുക എന്നതായിരിക്കണം. അതിനർത്ഥം മറ്റൊരാൾ ചെയ്യുന്നതിന് അപ്പുറത്ത് പോയി പ്രവർത്തിക്കണം അല്ലാതെ മറ്റൊരു വ്യക്തിയുടെ പ്രവൃത്തിയിൽ പുകഴുവാൻ അല്ല. മറ്റൊരാൾ കർത്താവിന് വേണ്ടി ചെയ്യുന്നതിൽ അംഗീകാരം നേടുവാൻ പോകരുത്. എപ്പോഴും നമ്മുടെ തീരുമാനം ഇതു വരെ ആരും ചെന്ന് എത്തിയിട്ടില്ലാത്തിടത്തു പോയി കർത്താവിന് വേണ്ടി വേല ചെയ്യണം എന്നായിരിക്കണം. അതു ചെയ്യുമ്പോൾ കർത്താവ് നമ്മെ മാനിക്കുവാൻ ഇടയായിരതീരും. ദൈവത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുവാനും ആരും പോയിട്ടില്ലാത്തിടത്തു പോയി പ്രവർത്തിക്കുവാനും ആഗ്രഹിക്കുന്നവരെ ദൈവം സഹായിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങേയ്ക്കുവേണ്ടി ആരും പോയിട്ടില്ലാത്ത സ്ഥലത്തു പോയി പ്രവർത്തിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ