Uncategorized

“ഇത് ഒരു വ്യക്തിയുടെ മാത്രം ജോലിയല്ല”

വചനം

എഫേസ്യർ 6 : 10

ഒടുവിൽ കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ.

നിരീക്ഷണം

എഫെസ്യ സഭയ്ക്ക് ലേഖനമെഴുതി അവസാനിപ്പിക്കുമ്പോൾ അപ്പോസ്ഥലനായ പൗലോസ് അവരോട് കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവീൻ എന്ന് ഉറക്കെപ്പറഞ്ഞു. തുടർന്ന് അദ്ദേഹം ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിക്കുന്നതിനെക്കുറിച്ച് അവരോട് ഇപ്രകാരം പറഞ്ഞു, ഇത് ഒരു ഒറ്റ വ്യക്തിയുടെ ജോലിയല്ല എന്നും വ്യക്തമാക്കുന്നു .

പ്രായേഗീകം

നല്ല വസ്ത്രം ധരിക്കാതെ നമുക്ക് ജോലി സ്ഥലത്ത് പോകുവാൻ കഴിയുമോ? ഒരു ഫുട്ബോൾ കളിക്കാരൻ വെല്ലുവിളി നേരിടുന്നതിനായി അപ്രകാരം ഉള്ള വസ്ത്രം ധരിക്കാറുണ്ട്. ഒരു ബഹിരാകാശ യാത്രീകൻ മുന്നിലുള്ള തന്റെ ജോലിക്കായി അതിനിണങ്ങുന്ന വസ്ത്രം ധരിക്കാറുണ്ട്. ശസ്ത്രക്രീയ നടത്തുന്ന ഒരു ഡോക്ടർക്ക് അതിനുവേണ്ടുന്ന പ്രത്യേക വസ്ത്രം ധരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ പലപ്പോഴും യേശുവിനെ അനുഗമിക്കുന്ന അനുയായികൾ എന്ന നിലയിൽ നമ്മുടെ ദൈനംദിന ദിനചര്യയിൽ ഇതും സാധാരണ ഒരു ദിവസം പോലെ മാത്രമാണെന്ന് തോന്നുന്ന ഒരു പ്രവണത നമുക്കുണ്ട്. എന്നാൽ “ദിനചര്യ” സാധ്യതയുള്ള ദുരന്തങ്ങളാൽ നിറഞ്ഞതാണ്, ആകയാൽ അതിന് പ്രത്യേക വസ്ത്ര ധാരണം ആവശ്യമാണ്. അടുത്ത നിരവധി വാക്യങ്ങൾ നമ്മുടെ ദൈനം ദിന ദിനചര്യയ്ക്ക് അനുയോജ്യമായ വസ്ത്രധാരണത്തെക്കുറിച്ചുള്ള അറിവ് നൽകുന്നു. ഈ വാക്യത്തെയും ഈ പ്രത്യേക കവചത്തെയുംകുറിച്ചുള്ള ഏറ്റവും വലിയ കാര്യം നമ്മുടെ ശക്തി കർത്താവിന്റെ മഹത്തായ ശക്തിയിൽ കാക്കപ്പെടുന്നു വെന്ന് അത് നമ്മെ ഓർമ്മിപ്പിക്കുന്നു എന്നതാണ്. യാത്രയുടെ ഓരോ സെക്കൻഡിലും അവൻ നമ്മോടൊപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ മഹത്തായ ശക്തിയും സാന്നിധ്യവും കാരണം ഇന്നത്തെ വേല്ലുവിളികളെ അതിജീവിച്ച് നമുക്ക് മുന്നോട്ട് പോകാം കാരണം ഇത് ഒരു വ്യക്തി മാത്രം ആയ നമ്മുടെ ജോലിയല്ല കാരണം ദൈവം നമ്മോടു കൂടെയിരുന്ന് നമ്മെ സഹായിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഓരോ ചുവടുവയ്പ്പിലും അങ്ങ് എന്നോടൊപ്പം ഉള്ളതിനായി ഞാൻ എന്നും നന്ദിയുള്ളവനായിരിക്കുന്നു. കൂടാതെ അങ്ങ് അരുളിചെയ്ത പ്രത്യേക വസ്ത്രത്തിനായും നന്ദി. അത് ധരിച്ചുകൊണ്ട് അങ്ങയോടൊപ്പം എന്നും വസിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ