Uncategorized

“ഇളകാത്ത രാജ്യം”

വചനം

എബ്രായർ  12 : 28,29

ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.

നിരീക്ഷണം

ഇളാക്ക ഒരു രാജ്യം നമുക്ക് നൽകപ്പെട്ടിരിക്കുകന്നു എന്ന ഈ വിവരം പരിശുദ്ധാത്മാവ് എബ്രായ ലേഖന എഴുത്തുകാരനിലൂടെ വ്യക്തമാക്കിയിരിക്കുന്നു. മാത്രമല്ല ദൈവം ദഹിപ്പിക്കുന്ന അഗ്നിയും ആണ്. ആകയാൽ നമ്മുടെ ദൈവത്തിന്റെ പ്രവർത്തികൾ അതിശയകരവും വിശ്മയകരവും തന്നെയാണ്.

പ്രായോഗികം

ഈ അധ്യായത്തന്റെ അവസാന വാക്യം യേശുവിന്റെ സർവ്വശക്തിയെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. നമ്മുടെ ദൈവം സർവ്വശക്തനും, ദഹിപ്പിക്കുന്നവനും, അചഞ്ചലനുമാണ്! ഒന്ന് ആലോചിച്ചു നോക്കു, നമുക്ക് സുഹൃത്തുക്കൾ അടുത്ത കുടുംബാംഗങ്ങൾ എന്നിവരുമായുള്ള നമ്മുടെ ബന്ധം പലപ്പോഴും ഉലയുന്നതായി നമ്മുക്ക് മനസ്സിലാക്കുവാനും കാണുവാനും കഴിയുന്നു. നമ്മുടെ വിശ്വാസം മുറുകെപിടിച്ച് ചിലതിനെ വിടുകയും ചിലതിനെ മുറുകെപ്പിടിക്കുകയും ചെയ്യുന്നു. നാം എടുത്തിരുക്കുന്ന പ്രമണങ്ങൾ മാറിപ്പോകുന്നതായും, നാം മുമ്പ് പ്രാധാന്യമുള്ളതായി കരുതിയിരുന്നത് പലതും ഇപ്പോൾ പ്രാധ്യന്യം ഇല്ലാതായി തീർന്നിരിക്കുന്നു. എന്നാലും കുലുങ്ങാത്തതായും എന്നേയ്ക്കും നിലനിൽക്കുന്നതുമായ ഒരു കാര്യം സർവ്വശക്തനായ ദൈവത്തിന്റെ രാജ്യമാണ്. അത് നമ്മോട് അടുത്തു വന്നുകൊണ്ടിരിക്കുകയാണ്. ആർ ഈ ദൈവത്തിൽ വിശ്വസിക്കുന്നുവോ അവർ കുലുങ്ങിപ്പോകയില്ല. ആകയാൽ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന കുലുങ്ങികൊട്ടിരിക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന നാം എന്ത് തീരുമാനമാണ് എടുക്കുന്നത്? ഒരിക്കലും കുലുങ്ങാത്ത രാജ്യം പ്രാപിക്കുവാൻ ഒരിക്കലും കുലുങ്ങാത്ത സർവ്വശക്തനായ ദൈവത്തിന്റെ മുമ്പാകെ താഴ്മയോടെ നടന്ന് ആ ദൈവത്തിന് അനുദിനം നന്ദി പറഞ്ഞ് ആരാധിക്കുകയാണ് നാം ചെയ്യേണ്ടത്.

പ്രാർത്ഥന

പ്രീയ യേശുവേ

ഒരിക്കലും മാറ്റമില്ലാത്ത അങ്ങയോട് ചേർന്നു വസിക്കുവാനും ഇളകാത്ത രാജ്യം പ്രാപിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ