Uncategorized

“ഈ സ്ഥിതിയിൽ എപ്പോഴെങ്കിലും ആയിട്ടുണ്ടോ?”

വചനം

സങ്കീർത്തനം 6 : 6

എന്റെ ഞരക്കംകൊണ്ടു ഞാൻ തകർന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു.

നിരീക്ഷണം

ഇവിടെ ദാവീദ് രാജാവ് തന്റെ ജീവിത അനുഭവത്തെ വ്യക്താമയി വിവരിച്ചിരിക്കുന്നു. ശത്രക്കൾ തന്നെ ഞെരുക്കി അതിൽ നിന്ന് രക്ഷപ്പെടുവാൻ ദാവീദ് രാജാവ് ഒരുവഴിയും കണ്ടില്ല. അദ്ദേഹം രാത്രി കഴിച്ചുകൂട്ടുവാൻ വളരെ പാടുപെട്ടു. ഒരു പക്ഷേ, പല രാത്രികളും അവൻ വേദനയോടെ പ്രാർത്ഥിച്ചും കരഞ്ഞും ദൈവത്തോട് സഹായത്തിനായി നിലവിളിച്ചും ചിലവഴിച്ചു എന്ന് വ്യക്തമാക്കുന്നു. എന്നാൽ താങ്കൾ ഇതുപോലൊരു അവസ്ഥയിൽ എത്തിച്ചേർന്നിട്ടുണ്ടോ?

പ്രായോഗികം

ദാദവീദ് രാജാവ് ആയിരിക്കുന്ന അവസ്ഥയിൽ നാം ആയി തീർന്നാൽ നമുക്ക് ചെയ്യുവാൻ പറ്റുന്ന രണ്ടു കാര്യങ്ങൾ ഉണ്ട്. നിങ്ങൾക്കെതിരെ ശത്രക്കൾ എഴുന്നേറ്റ് വരമ്പോൾ നിങ്ങൾക്കു ചെയ്യുവാൻ കഴിയുന്ന ആദ്യത്തെകാര്യം പ്രാർത്ഥിക്കുക എന്നതാണ്. ദാവീദ് രാജാവും വ്യസനത്തിലും, നിരാശയിലും ആയിരുന്നെങ്കിലും അവൻ പ്രാർത്ഥിച്ചു. പ്രാർത്ഥനയില്ലാതെ നാം ആയിതീർന്നാൽ ഇരുട്ടിൽ നിന്ന് എഴുന്നേറ്റു വരികയില്ല. രണ്ടാമതയി ദൈവത്തിന് നമ്മെക്കുറിച്ചുള്ള ഭാവിയെ ഏറ്റു പറയുക. അടുത്ത അദ്ധ്യായങ്ങളിൽ ദാവീദ് ഇപ്രകാരം എഴുതി എന്റെ ശത്രുക്കൾ ലജ്ജയും വേദനയും കൊണ്ട് വീർപ്പു മുട്ടുന്നു, അവർ പിന്തിരിഞ്ഞ് പെട്ടെന്നു ലജ്ജിച്ചുപോകും. നാം പ്രാർത്ഥിക്കുകയും നമ്മുടെ വിടുതലിനെക്കുറിച്ച് ഏറ്റു പറയുകയും ചെയ്യുമ്പോൾ ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുകയും നമ്മുടെ അവസ്ഥയ്ക്ക് മാറ്റം വരുത്തുകയും ചെയ്യും അതിനായി നമുക്ക് നമ്മെ തന്നെ സമർപ്പിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പ്രാർത്ഥനയും യാചനയും കേട്ട് എനിക്ക് വിടുതൽ നൽകുകയും രക്ഷിക്കുകയും ചെയ്ത ദൈവത്തിന് നന്ദി. തുടർന്നും അങ്ങയുടെ നാമത്തിനുവേണ്ടി പ്രയോചനപ്പെടുവാൻ എനിക്ക് കൃപ നൽകമാറാകേണമേ. ആമേൻ