“ഉന്നതികളിൽ കയറും എന്നചിന്ത”
വചനം
യെശയ്യ 14 : 14
ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.
നിരീക്ഷണം
യെശയ്യാ പ്രവാചകൻ പറഞ്ഞതുപോലെ, കർത്താവിനാൽ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് തൊട്ടുമിമ്പ് സാത്താന്റെ ഹൃദയത്തിലെ ചിന്തകളായിരുന്നു ഇവ.
പ്രായോഗീകം
ചരിത്രത്തിൽ എപ്പോഴെങ്കിലും ഒരാൾക്ക് ഉന്നതികളിൽ കയും എന്ന മോശം ചിന്ത ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇവിടെ ആയിരിക്കും. ലൂസിഫർ എന്നറിയപ്പെട്ടിരുന്ന സാത്താൻ, ദൈവം സൃഷ്ടിച്ച മാലാഖമാരിൽ ഏറ്റവും സുന്ദരനായിരുന്നു. വാസ്തവത്തിൽ, ലൂസിഫർ തന്റെ പതനത്തിനുമമ്പ് സ്വർഗ്ഗത്തിലെ ആരാധന നയിക്കുന്ന നേതാവായിരുന്നു വെന്ന് തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നു. ഈ സഹാചര്യത്തിന്റെ നടുവിൽ മഹാനായ ലൂസിഫർ എങ്ങനെയെങ്കിലും ദൈവത്തിന്റെ സ്ഥാനം തട്ടിയെടുക്കണം എന്ന ചിന്ത അവന്റെ ഹൃദയത്തിൽ ഉണ്ടായി. ആ ചിന്ത ദൈവം മനസ്സിലാക്കി അവനെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കി. അഹങ്കാരത്തിന് എപ്പോഴും അനന്തരഫലങ്ങൾ ഉണ്ടാകും, ഓർക്കുക! ലൂസിഫറിനെ ദൈവം സൃഷ്ടിച്ചു, പക്ഷേ എങ്ങനെയോ അവൻ തന്റെ സ്രഷ്ടാവിനേക്കാൾ മികച്ചവനും മിടുക്കനുമാണെന്ന് കരുതി. ആഹങ്കാരം എന്താണെന്ന് വ്യക്തമാക്കുന്നതല്ലേ അത്? അഹംഭാവം എന്ന വാക്ക് ദൈവത്തെ പുറത്താക്കൽ എന്നാണ് സൂചിപ്പിക്കുന്നത് എന്നാണ് ചോല്ല്. ഒരു വ്യക്തി എങ്ങനെയെങ്കിലും ദൈവത്ത്വത്തിന്റെ പദവി നേടിയെന്ന് വിശ്വസിക്കുമ്പോൾ അവൻ വലീയവനായി എന്ത് ചിന്തിക്കും എന്നാൽ അത് അവന്റെ താഴ്ചയ്ക്ക് ആണ് കാരണമാകുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
അഹങ്കാരം കൂടാതെ ദൈവത്തിൽ ആശ്രയിച്ച് താഴ്മയോടെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ