“ഉന്നതൻആകുവാൻ എന്തുചെയ്യണം?”
വചനം
യോശുവ 4 : 14
അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;
നിരീക്ഷണം
യോശുവയും യിസ്രായേൽ ജനവും യെരീഹോ പട്ടണം കീഴടക്കുന്നതിനുമുൻമ്പ് തന്നെ യഹോവയായ ദൈവം യോർദ്ദാൻ നദി രണ്ടായി പിളർന്ന് യിസ്രായേൽ ജനം ഉണങ്ങിയ നലത്തുകൂടി നടന്ന് അക്കരെ എത്തുവാൻ ഇടയായി. ഇത് സംഭവിച്ചപ്പോള്‍ യിസ്രായേൽ ജനം മോശയെപ്പോലെ യോശുവയും അവരുടെ നേതാവായി അംഗീകരിക്കുകയും ദൈവം ചെയ്ത ഈ പ്രവർത്തിയിൽ അത്ഭുതപ്പെടുകയും ചെയ്തു. യോശുവയെ ജനങ്ങളുടെ ഇടയിൽ ദൈവം ഉയർത്തി.
പ്രായോഗികം
ഒരു വ്യക്തി ഉന്നതൽ ആകുന്നതിനുള്ള യോഗ്യത പുതിയ നിയമത്തിൽ 1 പത്രോസ് 5:6 ൽ ഇപ്രകാരം പറയുന്നു തക്ക സമയത്ത് ഉയർത്തേണ്ടതിന് ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിപ്പീൻ. ഒരു പക്ഷേ മോശ യോശുവയെക്കാള്‍ എളിമയുള്ളവനായിരുന്നു എന്ന് നമുക്ക് തോന്നും എന്നാൽ എപ്പോഴും അങ്ങനെ ആയിരുന്നില്ല. യോശുവയുടെ ജീവിതം പരിശോധിച്ചാൽ ഓരോപ്രവത്തിയും വിനയത്തിന്റെ പ്രവർത്തിയാണെന്ന് മനസ്സിലാകും. വാസ്ഥവത്തിൽ അവൻ വിനയാന്വതനായിരുന്നു എന്ന് പോലും നമുക്ക് തോന്നുന്നില്ലായിരിക്കാം. അവൻ കർത്താവിനോട് വിശ്വസ്തനായിരുന്നതു പോലെ അവൻ തന്റെ നേതാവായ മോശയോടും വിശ്വസ്ഥനായിരുന്നു. കാലക്രമേണ അവന്റെ നിരന്തരമായ ഹൃദയങ്ങമായ വിനയത്വം നിമിത്തം ദൈവം അവനെ ഉയർത്തി. ഔന്നത്യം ഒരിക്കലും നമ്മുടെ ലക്ഷ്യമാകരുത് എന്നാൽ തീർച്ചയായും വിനയമാണ് ഓരോ ദൈവമക്കളുടെയും ഉയർച്ചയ്ക്ക് കാരണമാകുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും ദയാ തല്പരനായിരിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. അതിന് എന്നെ സഹായിക്കേണമേ. ആമേൻ