Uncategorized

“എതിർവാദമില്ല”

വചനം

മർക്കൊസ്  15 : 2

പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.

നിരീക്ഷണം

പീലാത്തോസിന്റെ മുമ്പിൽ യേശു പറഞ്ഞ ഒരേ ഒരു വാക്ക് സമവീക്ഷണ സുവിശേഷകന്മാർ എഴുതിയുട്ടുണ്ട് എന്നാൽ യോഹന്നാൻ മാത്രമാണ് അതിലും കൂടതാലായി യേശുവും പീലാത്തോസും തമ്മിലുള്ള സംഭാഷണം വ്യക്തമാക്കി എഴുതിയിരിക്കുന്നത്. പീലാത്തോസ് യേശുവിനോട്, “നീ യഹൂദന്മാരുടെ രാജാവാണോ”? യേശു “അതേ, ഞാൻ ആകുന്നു” എന്ന് ഉത്തരം പറഞ്ഞു.  

പ്രായോഗികം

ചിലപ്പോൾ നാം ഒത്തിരി സംസാരിക്കാറുണ്ട്, യേശുവിന്റെ അനുയായികൾ എന്ന നിലയിൽ നമ്മുടെ ജീവിതത്തിൽ വേദനാജനകമായ ആരോപണങ്ങൾക്കെതിരായി നാം തന്നെ പ്രതിരോധിക്കേണ്ടതായി വരും. ചിലപ്പോൾ ഒരു അഭിഭാഷകനെ നിയമിക്കേണ്ടി വരും എന്നാൽ പലയിടത്തും നാം നിശബ്ദതപാലിക്കുകയാണ് ചെയ്യേണ്ടത്. കാരണം അതിന് മറുപടി നമ്മുടെ സ്വർഗ്ഗീയപിതാവ് നമുക്കുവേണ്ടി വാദിക്കും. ഇവിടെ തന്റെ ദൗത്യം നിറവേറ്റി മരിക്കുവാൻ തുടങ്ങുകയാണെന്ന് യേശുവിന് നന്നായി അറിയാമായിരുന്നു. അവനെതിരെ കുറ്റം ആരോപിക്കുന്നവരുമായി എത്ര തർക്കിച്ചാലും തന്റെ മരണത്തെമാറ്റുവാൻ കഴിയുകയില്ല എന്ന് യേശുവിന് നല്ല ബോധ്യമുണ്ടായിരുന്നു. അവിടെ യേശുവിന്റെ മൗനവും അതിലൂടെ തന്റെ മരണവും മൂലം മനുഷ്യരാശിക്ക് നിത്യ ജീവൻ ലഭിച്ചു. യേശുക്രിസ്തു ഇന്ന് നമുടെ അഭിഭാഷകനാണ് നമുക്ക് വേണ്ടി പക്ഷവാദം ചെയ്യുവാൻ പിതാവിന്റെ വലത്തുഭാഗത്തുണ്ട്. അവന്റെ വാഗ്ദത്തങ്ങൾ നമുക്ക് ലഭിക്കും എന്നത് ഉറപ്പാണ്. ആകയാൽ നമുക്ക് എതിർവാദം പറയാതെ ദൈവത്തിൽ ആശ്രയിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എനിക്കായി ഇന്നും ജീവിക്കുന്നതിനായി നന്ദി. ഞാൻ സംസാരിക്കേണ്ടിടത്ത് അങ്ങ് സംസാരിച്ച് അങ്ങയുടെ പ്രവർത്തി വെളിപ്പെടുത്തി തരുമാറാകേണമേ. ആമേൻ