എത്രകാലം കർത്താവേ?
വചനം
സങ്കീർത്തനം 6 : 3
എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?
നിരീക്ഷണം
ദാവീദ് രാജാവിന് ഇത്രയധികം ദുഃഖം ഉണ്ടാകേണ്ട കാരണം എന്താണെന്ന് വ്യക്തമല്ല, പക്ഷേ ഇവിടെ അവൻ ദൈവത്തോട് എത്ര കാലം കർത്താവേ എന്ന് ചോദിക്കുന്നത് നമുക്ക് കാണുവാൻ കഴിയുന്നു.
പ്രായോഗീകം
ദാവീദ് രാജാവിന്റെ സൈന്യത്തിൽ ലക്ഷകണക്കിന് ആളുകൾ ഉണ്ടായിരുന്നുവെന്ന് നമുക്കറിയാം. ഇതുവരെ ജീവിച്ചിരുന്നിട്ടുള്ളവരിൽ വച്ച് ഏറ്റവും ശക്തനായ പോരാളിയും വാക്കുകൾക്ക് അതീതമായി സമ്പന്നനുമായിരുന്നു അദ്ദേഹം, വളർന്നുകൊണ്ടിരുന്ന ഒരു രാജ്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ദാവീദിന്റെ ഉത്തരവാദിത്ത്വത്തിലുള്ളവയിൽ ചിലത് ഇല്ലാതാകുകയും ചെയ്തിരുന്നു. നിങ്ങൾ എപ്പോഴെങ്കിലും ഇങ്ങനെയുള്ള ഒരു അവസ്ഥയിൽ എത്തിയിട്ടുണ്ടോ? ഇനിയൊരു അടികൂടി എടുക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന സ്ഥിയിൽ എത്തുമ്പോഴാണ് ഇനി എത്രകാലം കർത്താവേ എന്ന് അറിയാതെ ചോദിച്ചുപോകുന്നത്. നമുക്ക് കൈകാര്യം ചെയ്യുവാൻ കഴിയുന്നതിനെക്കാൾ കൂടുതൽ യേശു നമ്മുടെ മേൽ അനുവദിക്കുകയില്ല എന്നതാണ് സത്യം, അങ്ങനെ സംഭവിച്ചാൽ ദൈവം നമുക്കുവേണ്ടി ഒരു പോക്കുവഴി ഒരുക്കുക തന്നെ ചെയ്യും. അവൻ ഇപ്പോൾ നമ്മോടൊപ്പം ഉണ്ട് മറക്കരുത്, ദാവീദ് ഒരു പരാജിതനായി അവസാനിച്ചില്ല, മറിച്ച് അവർ ഏറ്റവും മഹാനായ രാജാവായിതീർന്നു. ദാവീദന്റെ ദൈവത്തെ സേവിക്കുന്ന നാം ഓരോരുത്തരും അങ്ങനെ തന്നെ നാം ഏറ്റവും ഉയർത്തപ്പെടും എന്നതാണ് നമ്മുടെ വിശ്വാസം.
പ്രാർത്ഥന
പ്രീയ യേശുവേ,
ഒരിക്കലും പൂർണ്ണമായി പരാജയപ്പെടുകയില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു. ദാവീദ് രാജാവിനെ നടത്തിയ ദൈവം എന്നെയും നടത്തുമാറാകേണമേ. ആമേൻ
