“എത്ര മോശം പ്രവൃത്തി”
വചനം
യോഹന്നാൻ 19 : 1
അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു.
നിരീക്ഷണം
എ.ഡി. 26 മുതൽ എ.ഡി 36 വരെ യഹൂദ്യയിലെ ഗവർണറായിരുന്നു പീലാത്തോസ്. എന്നാൽ പിന്നീട് അദ്ദേഹത്തെക്കുറിച്ച് ആരും ചരിത്രത്തിൽ വായിച്ചിട്ടുണ്ടാവില്ല. ആ പീലാത്തോസിന് ദൈവപുത്രനെ ചമ്മട്ടികൊണ്ട് അടിപ്പിക്കുകയും പിന്നീട് ക്രൂശിക്കുവാൻ ഏൽപ്പിക്കുകയും ചെയ്യുവാനുള്ള ധൈര്യം ഉണ്ടായി.
പ്രായോഗീകം
വളരെ അപൂർവ്വമായി മാത്രമേ ഏതെങ്കിലും പ്രദേശത്തെ ഗവർണർ തന്റെ ഏതെങ്കിലും പ്രവൃത്തിയുടെ പേരിൽ ഓർമ്മിക്കപ്പെടാറുള്ളു. അതൊരു നല്ല കാര്യമാണ് കാരണം അവരുടെ ജോലിയുടെ സ്വഭാവം ഭരിക്കുക എന്നതാണ് ജനത്തെ ദർശനപരമായി നയിക്കുക എന്നല്ല. രാജാവും, രാഷ്ട്രപതിയും, പ്രധാനമന്ത്രിയും യഥാർത്ഥ കാഴ്ചപ്പാടുകളോടെ ജനത്തെ നയിക്കുന്നവരാണ്. കുപ്രസിദ്ധമായ ഒരു പ്രവൃത്തിയുടെ പേരിൽ ഗവർണ്ണർമാർ പലപ്പോഴും ഓർമ്മിക്കപ്പെടുന്നു. ആ രീതിയിൽ പ്രസിദ്ധനായ ഒരു വ്യക്തിയാണ് അഹങ്കാരിയും വിഡ്ഢിയുമായ പീലാത്തോസ് എന്ന വ്യക്തി. ആരായിരുന്നു ഈ പീലാത്തോസ്? തന്റെ ജനങ്ങളുടെ സ്വാതന്ത്ര്യം നേടിക്കൊടുക്കുവാൻ ഏതെങ്കിലും ശത്രൂക്കളോട് യുദ്ധം ചെയ്തിട്ടുണ്ടോ? ഉത്തരം ഇല്ല എന്നതാണ് , മത്രമല്ല തനിക്ക് ചുറ്റുമുള്ള ദരിദ്രരുടെ ആവശ്യങ്ങള്‍ നിറവേറ്റുവാൻ അദ്ദേഹം കഷ്ടം സഹിച്ചുവോ? ഇല്ല, എന്നുതന്നെയാണ് അതിനും ഉത്തരം, മാത്രവുമല്ല അദ്ദേഹത്തന്റെ സന്തതികളിൽ ആരെങ്കിലും സമൂഹത്തിന് ശ്രദ്ധേയമായ എന്തെങ്കിലും സംഭാവനകള്‍ ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ടോ? ഒരിക്കലും ഇല്ല, എന്നാൽ നമുക്ക് അറിയാവുന്ന ഒരേ ഒരു കാര്യം താൻ ചെയ്തത് ദൈവപുത്രനെ ചമ്മട്ടികൊണ്ട് അടിക്കുകയും ക്രൂശിക്കകയും ചെയ്തു. എത്ര മോശം പ്രവൃത്തി.
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്ക് ഒരു നല്ല ക്രിസ്തീയ ജീവിതം നയിക്കുവാൻ എന്നെ സഹായിക്കേണമേ. ഞാൻ ഒരിക്കലും ഒരു മോശം പ്രവർത്തിചെയ്യുവാൻ ഇടയാകാതെ മറ്റുള്ളവർക്ക് നന്മ ചെയ്തു ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ