Uncategorized

“എനിക്ക് അറിയാവുന്നത് നിങ്ങളെ അറിയിക്കുന്നു”

വചനം

1 യോഹന്നാൻ  1  :   1-2

ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും , ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു.

നിരീക്ഷണം

യേശുവിനെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ നിങ്ങളോട് അറിയിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അപ്പോസ്ഥലനായ യോഹന്നാൻ തന്റെ പേരിലുള്ള മുന്ന് ലേഖനങ്ങളിൽ ആദ്യത്തേത് ആരംഭിച്ചിരിക്കുന്നത്.

പ്രായോഗീകം

അപ്പോസ്ഥലൻ നമ്മെ അറിയിക്കുവാൻ ആഗ്രഹിച്ചത്, അദ്ദേഹം നേരിട്ട് കണ്ട കാര്യം പറയുക എന്നതാണ്. യോഹന്നാൻ യേശുവിനെക്കുറിച്ച് വിവരിക്കുവാൻ തയ്യാറായപ്പോൾ, അത് വ്യക്തിപരമായ ഒരു കാഴ്ചപ്പാടിൽ നിന്നായിരുന്നു തുടങ്ങിയത്. അത്ഭുതങ്ങൾ, പഠിപ്പിക്കലുകൾ, ശത്രുവിന്റെ കൈയ്യിൽ നിന്നുള്ള രക്ഷപ്പെടലുകൾ, യേശുവിന്റെ ക്രൂശീകരണം, പുനരുത്ഥാനം, സ്വർഗ്ഗാരോഹണം എന്നിവയ്ക്കെല്ലാം യോഹന്നാൻ സാക്ഷ്യം വഹിച്ചിരുന്നു. നാം ഓരോരുത്തരും ഈ ലേഖനം എഴുതിയ കാലത്തുനിന്നും  വർഷങ്ങൾ, പതിറ്റാണ്ടുകൾ, നീറ്റാണ്ടുകൾ അകലെയാണ്, എന്നാൽ നമുക്കോരോരുത്തർക്കും പറയുവാൻ കഴിയും, യേശു എന്നെ രക്ഷിച്ചു, എന്നെ സുഖപ്പെടുത്തി, തന്റെ പരിശുദ്ധാത്മാവിനാൽ എന്നെ നിറച്ചു, എന്റെ പ്രാർത്ഥനകൾ കേട്ടു, എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകി, എന്നെ ദിവസവും വിജയത്തിന്റെ പുതിയ പാതയിലേയ്ക്ക് നയിക്കുന്നു എന്ന് തുടങ്ങി അനവധികാര്യങ്ങൾ. എന്റെ ഉള്ളിൽ നിന്ന് യേശു മരണഭയം എടുത്തുകളഞ്ഞു, എന്റെ കഴിവിന് അപ്പുറം ധൈര്യം നൽകി, പിശാചിനെ എതിർത്തുനിൽക്കുവാൻ കഴിയത്തക്കനിലയിലുള്ള വിശ്വാസം എന്നിൽ പകർന്നു. ഇതെല്ലാം യോഹന്നാൻ അപ്പേസ്ഥലൻ കണ്ടു പറഞ്ഞതുപോലെ നമുക്കും അനുഭവിച്ചത് വ്യക്തമായി പറയുവാൻ കഴിയും, അതാണ് ഈ യേശുക്രിസ്തുവിലുളള വിശ്വാസം അത് ഒരിക്കൽ ഒരിടത്ത് ആരംഭിച്ച് അവസാനിച്ചിട്ടില്ല ഇന്നും തുടർന്നുകൊണ്ടിരിക്കുന്നതാണ്. ആകയാൽ സുവിശേഷത്തിന് ജീവൻ ഉണ്ട് അത് എന്നും പ്രവർത്തിച്ചുകൊണ്ടിരിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ പ്രവർത്തി ഇന്നും തുടർന്നുകൊണ്ടിരിക്കുന്നതിയ് നന്ദി. ആ ശക്തിയിൽ അന്ത്യത്തോളം വിശ്വസിച്ച് ഉറച്ചിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x