“എനിക്ക് ഒന്നിനും കുറവില്ല”
വചനം
സങ്കീർത്തനം 23:1
യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
നിരീക്ഷണം
ഈ മഹത്തായ പുസ്തകത്തിലെ 150 സങ്കീർത്തനങ്ങളിൽ ഏറ്റവും കൂടുതൽ എടുത്ത് ഉദ്ധരിച്ചിട്ടുള്ളത് 23-ാം സങ്കീർത്തനം ആണ്. സർവ്വശക്തനായ ദൈവമയ കർത്താവ് തന്റെ ഇടയനായതിനാൽ അവന് ഒന്നിനും കുറവുവന്നില്ല എന്ന പ്രഖ്യാപനത്തോടെയാണ് ദാവീദ് ഈ സങ്കീർത്തനം ആരംഭിക്കുന്നത്.
പ്രായേഗീകം
ഈ വചനം നിരവധി ചോദ്യങ്ങൾ ഉളവാക്കുന്ന ഒന്നാണ്. കർത്താവ് നമ്മുടെ ഇടയനാണെങ്കിൽ ചില മേഖലകളിൽ നാം എന്തിന് കുറവുകൾ നേരിടണം? അല്ലെങ്കിൽ തുടർച്ചയായി ജീവിത്തിൽ കുറവുകൾ വന്നുകൊണ്ടിരിക്കുന്നുവെങ്കിൽ കർത്താവ് യഥാർത്ഥത്തിൽ നമ്മുടെ ഇടയനാണോ? ഇതിന് ഉത്തരം ഇങ്ങനെ നൽകുവാൻ കഴിയും, എന്നിൽ നിന്ന് എന്റെ ഉത്തരവാദിത്വം എടുത്ത് എന്റെ ഇടയന്റെ കൈയ്യിൽ കൊടുക്കുക എന്നതാണ്. എന്നാൽ നാം ഒരിക്കലും ഉത്തരവാദിത്വമില്ലാത്തവരായിരിക്കണം എന്നതല്ല അതിനർത്ഥം, പക്ഷേ, ദൈനംദിന ഉപജീവന കാര്യങ്ങൾക്കായി സ്വയത്വം അല്ല ദൈവത്തിലുള്ള വിശ്വാസത്താൽ തന്നെ മുന്നേറണം. വിശ്വാസം പൂർണ്ണമായും ഇടയന്റെ മേൽ ആയിരിക്കണം. അങ്ങനെയെങ്കിൽ വിശ്വാസത്തിന്റെ അപൂർണ്ണതയാണ് ഒരു വ്യക്തിയുടെ ജീവിത്തിലെ കുറവിന്റെ പ്രശ്നമായി നർണ്ണയിക്കുവാൻ കഴിയുന്നത്. ദാവീദ് രാജാവ് അത് നമ്മക്ക് വേണ്ടി തുറന്നു പറഞ്ഞു. അവന്റെ വിശ്വാസം കർത്താവിലായിരുന്നു ആകയാൽ അവനറെ പ്രശ്നങ്ങൾ വിശ്വാസത്താൽ പരിഹരിക്കപ്പെട്ടു മാത്രമല്ല അവന്റെ ജീവിതത്തിൽ വന്ന കുറവുകളുടെ പ്രശ്നങ്ങളെയും പരിഹരിക്കപ്പെട്ടു. ഓർക്കുക, ദാവീദ് രാജാവ് പറഞ്ഞത് എനിക്ക് ഒന്നിനും കുറവില്ല എന്നതാണ്, അങ്ങനെയെങ്കിൽ നമ്മുടെ ജീവിത്തിൽ കുറവുകൾ ഉള്ളത് നമ്മുടെ വിശ്വാസകുറവാണ് അതാണ് അദ്യം ശരിയാക്കേണ്ടത്. നാം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശ്വാസം യേശുവിൽ അർപ്പിച്ചാൽ ദാവീദ് രാജാവിനെപ്പോലെ നമുക്കും പറയുവാൻ കഴിയും എനിക്കും ഒന്നിനും കുറവില്ല എന്ന്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ വിശ്വാസം അങ്ങയിൽ പൂണ്ണമായി അർപ്പിക്കുന്നു. ആകയാൽ എനിക്ക് ഒന്നിനും കുറവില്ലാതെ എന്നെ നടത്തുമാറാകേണമേ. ആമേൻ