“എന്താണ് സ്വതന്ത്ര്യം?”
വചനം
അപ്പോ. പ്രവൃത്തി 26 : 32
കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞു.
നിരീക്ഷണം
യേശുവിന്റെ സാക്ഷ്യവും ദൈവ വചനവും നിമിത്തം അപ്പോസ്ഥലനായ പൌലൊസ് യെരുശലേമിന് പുറത്ത് കൈസര്യയിലെ ജയിലിലായിരുന്നു. സ്വയം വാദപ്രതിവാദം നടത്തുവാൻ അഗ്രിപ്പാ രാജാവ് അദ്ദേഹത്തിന് അവസരം നൽകി. യഹൂദ്യയിലെ സാമ്പത്തീക കാര്യ മന്ത്രിയായിരുന്ന ഫെസ്റ്റസ് തന്റെ പ്രസംഗത്തിന് മധ്യത്തിൽ അലറികൊണ്ട് പറഞ്ഞു “പൌലൊസ്, നിങ്ങൾക്ക് സുബോധം നഷ്ടപ്പെട്ടിരിക്കുകയാണ്!” എന്നാൽ അത് കേട്ട്, അഗ്രിപ്പാ രാജാവ് ഫെസ്റ്റസിനോട് പറഞ്ഞു, “പൌലൊസ്, സീസറെ അഭയം ചൊല്ലാതിരുന്നെങ്കിൽ, അവനെ മോചിപ്പിക്കാമായിരുന്നു.”
പ്രായോഗികം
ഈ സംഭവം യഥാർത്ഥത്തിൽ എന്താണ് സ്വാതന്ത്ര്യം എന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് അർഹത നൽകുന്നു. ഒരു ആഡംബര ഭവനത്തിൽ താമസിച്ച് മദ്യം കഴിച്ച് ദിവസം മുഴുവൻ മയക്കത്തിൽ നടക്കുന്ന സ്ത്രീയേ പുരുഷനോ യഥാർത്ഥത്തിൽ സ്വതന്ത്രരാണോ? മാത്രമല്ല, രഹസ്യമായി പലതരം ഹീനപ്രവർത്തികൾ ചെയ്തു ജീവിക്കുന്ന ആളുകൾ ശരിക്കും സ്വതന്ത്രരാണോ? അഗ്രിപ്പാരാജാവ് ഉദ്ദേശിച്ച് ആ സ്വാതന്ത്ര്യം ആണ്. ഇവിടെ പൌലൊസ് എന്ന മനുഷ്യൻ ചങ്ങല ധരിച്ച് ജീവിക്കുന്നതുകൊണ്ട് അവൻ സ്വതന്ത്രനല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായവാദം. എന്നാൽ പൌലൊസ് പറഞ്ഞ യേശുവിനെ അഗ്രിപ്പാ രാജാവ് അംഗീകരിക്കണമായിരുന്നു എങ്കിൽ ആ സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാകുമായിരുന്നു. പൌലൊസ് ഈ ലോകത്തിന്റെ ഗവൺമെന്റെിന്റെ ചങ്ങലയിലായിരുന്നിട്ടും…അദ്ദേഹം സ്വതന്ത്രനായിരുന്നു!! കാരണം യേശു തന്നെ തന്റെ പാപങ്ങളിൽ നിന്നും തന്ത്രനാക്കിയിരുന്നു. “ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു” (റോമർ 8:2). യേശു സ്വാതന്ത്ര്യം ആക്കിയവർക്കു മാത്രമേ യഥാർത്ഥ സ്വതന്ത്ര്യം അനുഭവിക്കുവാൻ കഴിയുകയുള്ളൂ!!
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എനിക്ക് സാക്ഷാൽ സ്വതന്ത്ര്യം നൽകിയതിനായി നന്ദി. അതിൽ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകമാറാകേണമേ. ആമേൻ