“എന്തുകൊണ്ട് കർത്താവേ?”
വചനം
യിരെമ്യാവ് 12 : 1
യഹോവേ ഞാൻ നിന്നോടു വാദിച്ചാൽ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാൻ നിന്നോടു ചോദിപ്പാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാൻ സംഗതി എന്തു? ദ്രോഹം പ്രവർത്തിക്കുന്നവരൊക്കെയും നിർഭയന്മാരായിരിക്കുന്നതെന്തു?
നിരീക്ഷണം
തന്നോടുള്ള ദൈവത്തിന്റെ നീതിയെ യിരെമ്യാവ് അംഗീകരിക്കുന്നതായി ഈ വചനത്തിൽ കാണുന്നു എന്നാൽ അദ്ദേഹം നാം എല്ലാവരും പലപ്പോഴായി ചോദിക്കുന്ന ചോദ്യം പോലെ ദൈവത്തോട് ചോദിക്കുകയും ചെയ്യുന്നു. ദാവീദ് രാജാവ് ദൈവത്തോട് ചോദിച്ച അതേ ചോദ്യം തന്നെ യിരെമ്യാവും ദൈവത്തോട് ചോദിക്കുന്നു. എന്തുകൊണ്ടാണ് ദുഷ്ടന്മാർ അഭിവൃത്തി പ്രാപിക്കുന്നത്? “എന്തുകൊണ്ട് കർത്താവേ”?
പ്രായോഗികം
ദുഷ്ടനെക്കുറിച്ച് ആശ്ചര്യപ്പെടുന്നത് മനുഷ്യപ്രകൃതമാണെ്. ക്രിസ്തുവിനുവേണ്ടി താൻ ഒരുനാൾ മരിക്കുമെന്ന് യേശു പത്രോസിനോട് പറഞ്ഞപ്പോൾ, പത്രോസ് യോഹന്നാനെ നോക്കി യേശുവിനോട് ചോദിച്ചു.. അവന്റെ കാര്യമോ? യേശു ക്രിത്യമായി മറുപടി പറഞ്ഞു, അവനെക്കുറിച്ച് നീ വിഷമിക്കേണ്ട, ഞാൻ നിന്നോട് പറയുന്നത് ചെയ്യുക (യോഹന്നാൻ 21:18-23). “എന്തുകൊണ്ട്?” എന്ന ചോദ്യമാണ് ലോകത്തെ ഇത്രത്തോളം പുരോഗതിയിലേയ്ക്ക് കൊണ്ടു വന്നത്. എന്തുകൊണ്ട് എന്ന ചോദ്യം ഇല്ലെങ്കിൽ കോളെജുകളോ, സർവ്വകലാശാലകളോ ഉണ്ടാകുകയില്ല. കടന്നുവരുന്ന രോഗങ്ങൾക്ക് ചികിത്സയോ, സാങ്കേതീക വിദ്യയിലെ പുരോഗതിയോ ഉണ്ടാകുകയില്ല. വാസ്തവത്തിൽ എന്തുകൊണ്ട് എന്ന് ചോദിക്കുന്നത് നമ്മുടെ സ്വഭാവം ആണ്. എന്നാൽ മറ്റൊരു വ്യക്തിയുടെ, അവന്റെ അല്ലെങ്കിൽ അവളുടെ പാപങ്ങളുടെയും നേട്ടങ്ങളുടെയും കാര്യം വരുമ്പോൾ, അത് ദൈവത്തിന്റെ കാര്യമാണ് എന്ന് നാം ചിന്തിക്കണം. ദൈവവചനം സത്യമാണ് കാരണം ദൈവം അവരവരുടെ നന്മയ്ക്കും തിന്മയ്ക്കും പ്രതിഫലം നൽകുന്നു. ദൈവം ദൈവമായിരിക്കട്ടേ, ന്യാവിധി ദൈവത്തിന് വിട്ടുകൊടുക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്തുകൊണ്ട് എന്ന് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട് എന്നാൽ ദൈവത്തിന്റെ പ്രവർത്തിയും അവന്റെ വഴിയും ആണ് ശരി എന്ന് ചിന്തിക്കുന്നതാണ് എനിക്ക് ഏറ്റവും നല്ലത് എന്ന് ഞാൻ മനസ്സിലാക്കുന്നു. തുടർന്നും അങ്ങനെ തന്നെ ചിന്തിപ്പാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ