“എന്തൊക്കെ കാര്യങ്ങൾ?”
വചനം
മാർക്കൊസ് 4 : 19
ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീർക്കുന്നതാകുന്നു.
നിരീക്ഷണം
വിതക്കാരനെയും വിത്തിനെയും കുറിച്ച് യേശു ഒരു ഉപമ പറഞ്ഞതിൽ വിത്ത് ദൈവവചനം ആണ്. ചിലപ്പോഴൊക്കെ ദൈവവചനം ഒരു വ്യക്തിയുടെ മനസ്സിലേക്കും ഹൃദയത്തിലേയ്ക്കും തറച്ചുകയറുകയും ആ വ്യക്തിയെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നത് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ അതിനു ശേഷം യേശു പറഞ്ഞത് വചനം കേൾക്കുന്ന വ്യക്തിയിൽ മറ്റു പലതരം മോഹങ്ങൾ അകത്തു കടന്ന് വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീർക്കുന്നു, അത് നാം സൂക്ഷിക്കണം.
പ്രായോഗികം
ദൈവ വചനം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ “മറ്റ് ശബ്ദങ്ങൾ അഥവാ മറ്റ് ചിന്തകൾ” നമ്മുടെ ഹൃദയത്തിൽ ഉണ്ടെങ്കിൽ കേൾക്കുന്ന വചനം കൃത്യമായി ഹൃദയത്തിൽ പതിയ്ക്കുവാൻ കഴിയുകയില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മറ്റു പല കാര്യങ്ങളും, മറ്റ് ആശങ്കകളും താല്പര്യങ്ങളും ദൈവം തരുന്ന നിർദ്ദേശങ്ങളെ അപ്രധാനമാക്കിക്കളയുവാൻ ഇടയാകുന്നു. ദൈവവചനത്തെ അപ്രധാനമാക്കുവാൻ നാം നമ്മുടെ ജീവിത്തിൽ അനുവദിച്ചിരിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് നമ്മിലുള്ളതെന്ന് നാം സ്വയം കണ്ടെത്തി അവയിൽ നിന്ന് പൂർണ്ണമായും മാറിയാൽ മാത്രമേ ദൈവചനം മൂലം നമ്മിലുണ്ടാകേണ്ട മാറ്റം നമ്മിൽ സംഭവിക്കുകയുള്ളൂ. നല്ലനിലത്തുവീണ വിത്ത് നല്ല ഫലം പുറപ്പെടുവിക്കുന്നതുപോലെ നമ്മുടെ ഹൃദയം നല്ല നിലം പോലെ ഒരുങ്ങിയിരുന്നാൽ മാത്രമേ കേൾക്കുന്ന വചനത്തിന് ഒത്തവണ്ണം ആത്മീക ഫലം നമ്മിൽ നിന്ന് പുറപ്പെടുകയുള്ളൂ.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ഹൃദയം നല്ല നിലം പോലെ ഒരുക്കി കേൾക്കുന്ന വചനത്തിന് തക്ക ഫലം പുറപ്പെടുവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ