Uncategorized

“എന്റെ പ്രശ്നം ഒഴിവുകഴിവാണോ?”

വചനം

അപ്പോ. പ്രവൃത്തി 7 :   22

മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.

നിരീക്ഷണം

ആദിമ സഭയിൽ അപ്പോസ്ഥലന്മാർ നിയമിച്ച ആദ്യത്തെ എഴ് മൂപ്പന്മാരിൽ ഒരാളായിരുന്നു സ്തേഫാനോസ്. യിസ്രായേലിന്റെ മതപരമായ ഭരണ സമിതിയായ സെൻഹെഡ്രീം സംഘത്തിന് മുമ്പാകെ മോശ വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിരുന്നു എന്നാണ് സ്തേഫാനോസ് പരാമർശിച്ചിരിക്കുന്നത്.

പ്രായോഗീകം

സ്തേഫാനോസിന്റെ പ്രസംഗത്തിൽ ഈ ഒരു വരി ഒഴികെ മറ്റെല്ലാം കൃത്യമായ വാക്കുകളായിരുന്നു. ദൈവം മോശയോട് മിസ്രയിമിന്റെ അടിമത്വത്തിൽ നിന്ന് തന്റെ ജനത്തെ വീണ്ടെടുക്കുവാൻ കത്തുന്ന മുൾപടർപ്പിൽ വെച്ച് സംസാരിച്ചപ്പോൾ താൻ വിക്കനാണ് തനിക്ക് തടിച്ചനാവാണ് ഉള്ളത് ആകയാൽ അങ്ങ് അരുളി ചെയ്യുന്ന കാര്യം ചെയ്യുവാൻ കഴിയുകയില്ല എന്ന് മോശ പറഞ്ഞതായി നാം വായിക്കുന്നു. തന്റെ സഹോദരനായ അഹരോൻ തന്നോടൊപ്പം പോകുമെന്നും തനിക്കുവേണ്ടി അഹരോൻ സംസാരിക്കുമെന്നും ദൈവം പറഞ്ഞു. യേശു കഴിഞ്ഞാൽ ഏറ്റവും വലീയ നേതാവായിരുന്നു മോശ എന്ന് നമുക്ക് അറിയാം. ഫറവോനുമായി ഉള്ള കൂടി കാഴ്ചകൾക്കു ശേഷം അഹരോ ൻ ഒരിക്കലും മോശയുടെ വാക്കുകൾ ഏടുത്തു പറഞ്ഞതായി നാം വായിക്കുന്നില്ല. ദൈവം വിളിച്ചപ്പോൾ അതിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ മോശ ശ്രമിച്ചതായിരുന്നോ?  ചരിത്രകാരനായ സ്തേഫാനോസ് ഒരിക്കലും മോശയുടെ പ്രശ്നത്തെ പരാമിർശിക്കുന്നില്ല. വാസ്ഥവത്തിൽ താൻ വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിരുന്നു എന്ന് വ്യക്തമാക്കുന്നു. ആ ചോദ്യത്തിന് ഉത്തരം എന്തു തന്നെ ആയാലും ദൈവം നമ്മെ വിളിക്കുമ്പോൾ നാം ഒരിക്കലും ഒരു ഒഴിവുകഴിവ് പറയുന്നതിനുമ്പ്, ആദ്യം ചിന്തിക്കേണ്ടത് എന്റെ പ്രശ്നം, ഒരു ഒഴിവുകഴിവാണോ എന്നതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ പ്രവർത്തിക്കായി എന്നെ വിളിക്കുമ്പോൾ ഒരിക്കലും ഒരു ഒഴിവുകഴിവ് പറഞ്ഞ് മാറി നിൽക്കാതിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x