Uncategorized

“എന്റെ ശക്തിയാൽ അല്ല, ദൈവത്തിന്റെ ശക്തിയാൽ മാത്രം”

വചനം

എഫെസ്യർ 3 : 7

ആ സുവിശേഷത്തിന്നു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു.

നിരീക്ഷണം

ദൈവകൃപയാൽ ആണ് താൻ പ്രസംഗിക്കാൻ വിളിക്കപ്പെട്ടതെന്ന് അപ്പോസ്ഥലനായ പൗലോസ് ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു. മാത്രമല്ല, ഇതെല്ലാം സംഭവിച്ചത് എന്റെ ശക്തയാലല്ല ദൈവത്തിന്റെ ശക്തിയാൽ ആണെന്ന് പൗലോസ് ഉറച്ചു പറഞ്ഞു.

പ്രായേഗീകം

എല്ലാ ശ്രദ്ധയും വ്യക്തിത്വങ്ങളിലാണ് എന്ന് തോന്നുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത് രാഷ്ട്രീയമായാലും, വിനോദമായാലും, വാർത്താ മാധ്യമമായാലും, സഭയായാലും വ്യക്തിത്വത്താൽ നയിക്കപ്പെടുന്നതായി തോന്നുന്നു. തീർച്ചയായും ദൈവം ഓരോ മേഖലയിലും പുരുഷന്മാരെയും സ്ത്രീകളെയും നേതൃത്വ സ്ഥാനം അലങ്കരിക്കുവാൻ അവസരം നൽകുന്നുണ്ട്. എന്നിരുന്നാലും സംഭവിക്കുന്ന നന്മയുടെ എല്ലാ ബഹുമതിയും മനുഷ്യർ ഏറ്റെടുക്കുമ്പോൾ അസാധാരണമായ വെല്ലുവിളികൾ വെളിപ്പെടുന്നു. ഇത് ഓരോ വ്യക്തിയും ഞാൻ അത്ഭുതകരമായ നേതാവാണ് എന്ന പ്രതീതിയോടെയാണ് ചെയ്യുന്നത്. സത്യം പറഞ്ഞാൽ നമ്മുടെ കഴിവുമായും തട്ടിച്ചുനോക്കുമ്പോൾ ദൈവത്തിന്റെ അനുഗ്രഹമാകുന്ന കരസ്പർശവും ശക്തിയും ആണ് ഇതിനെല്ലാം കാരണം എന്ന് നാം മനസ്സിലാക്കണം.  വ്യക്തികൾക്ക് ഈ കാര്യങ്ങളിൽ വലിയ ബന്ധമില്ല, എന്ന് മനസ്സിലാക്കുവാൻ നമ്മൾ തയ്യാറായിരിക്കണം. നമ്മുടെ മേൽ ചുമത്തിയിരിക്കുന്ന ചുമതലയോട് വിശ്വസ്തരായിരിക്കണം, പക്ഷേ നമ്മൾ ഒരിക്കലും മറക്കരുത്…എന്റെ ശക്തിയല്ല ദൈവത്തിന്റെ ശക്തിയാലാണ് ഇതെല്ലാം ചെയ്യുവാൻ കഴിയുന്നതെന്ന കാര്യം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ കൃപയാൽ ആണ് ഇതുവരെ എത്തുവാൻ കഴിഞ്ഞത് അതിനായി നന്ദി. തുടർന്നും അങ്ങയുടെ കൃപ കൂടെയിരുന്ന് വഴിനടത്തുമാറാകേണമേ. ആമേൻ