“എല്ലാവർക്കും സ്വീകാര്യത ആവശ്യമാണ്”
വചനം
റോമർ 15 : 7
അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ.
നിരീക്ഷണം
പൌലോസ് അപ്പോസ്ഥലൻ റോമിലെ വിശ്വാസികളോട് ഇപ്രകാരം എഴുതി അറിയിച്ചു “യേശുവിനെ അനുഗമിക്കുന്നവർ” എല്ലായ്പ്പോഴും അന്യോന്യം കൈക്കൊള്ളുന്നവരായിരിക്കണം എന്ന്. അതിനെക്കുറിച്ച് ഒന്നാം വാക്യം മുതൽ ആ അദ്ധ്യായം മുഴുവൻ എഴുതിയിരിക്കുന്നു. പിന്നെയും പറയുന്നു നിങ്ങൾ അങ്ങനെ ചെയ്താൽ അത് ദൈവനാമത്തിന് മഹത്വം വരുത്തുന്നതായിരിക്കും എന്ന്.
പ്രായോഗികം
നാം വിശ്വസിച്ചാലും ഇല്ലെങ്കിലും എല്ലാവർക്കും സ്വീകാര്യത ആവശ്യമാണ്. ജനങ്ങൾ തങ്ങളേക്കാൾ ഏതെങ്കിലും വിധത്തിൽ ശക്തരാണെന്ന് തോന്നുന്നവരിൽ നിന്ന് മാത്രമേ സ്വീകാര്യത ആഗ്രഹിക്കുന്നുള്ളൂ.അവിടെയാണ് യേശുവിന്റെ അനുയായികൾ കടന്നുവരുന്നത്. നാം ശരിക്കും ദൈവത്താൽ ശക്തി പ്രാപിച്ചവരാണ് ബലഹീനരല്ല. നാം പലപ്പോഴും ചിന്തിക്കുന്നത് എനിക്ക് അവനെപ്പോലെ ആകുവാൻ കഴിഞ്ഞെങ്കിൽ, എനിക്ക് അവളെപ്പോലെ ആകുവാൻ കഴിഞ്ഞെങ്കിൽ എന്നാണ്. എന്നാൽ ദൈവം ആഹ്രഹിക്കുന്നത് അങ്ങനെ അല്ല. നമ്മെ സൃഷ്ടിച്ചിരിക്കുന്നത് വ്യത്യസ്തരായിട്ടാണ്. നാം നമ്മുടെ ശരീരത്തിൽ ആയിരുന്നുകൊണ്ട് ദൈവം നമ്മെ ഏൽപ്പിച്ചത് ചെയ്യുവാനാണ് ഈ ലോകത്തിൽ നമ്മെ ആക്കിവച്ചിരിക്കുന്നത്. അപ്പോൾ മറ്റുള്ളവർ നമ്മെപ്പോലെ ആകുവാൻ ആഗ്രഹിക്കും. അങ്ങനെ ആകുമ്പോൾ അവരെ സ്നേഹിക്കുവാനും അവർ ആരെന്ന് അംഗീകരിക്കുവാനും നമുക്കും അവസരമുണ്ടാകും. ദൈവം ഓരോരുത്തരെയും എന്തിന് സൃഷ്ടിച്ചുവോ ആ കാര്യം അവരവർ ചെയ്യേണ്ടത് ആവശ്യമാണ്. കാരണം എല്ലാവർക്കും സ്വീകര്യത ആവശ്യമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ, അങ്ങ് എന്നെ സ്വീകരിച്ചതുപോലെ മറ്റുള്ളവരെയും സ്വീകരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ