Uncategorized

“എല്ലാ ജനതയും ഏക സത്യ ദൈവത്തെ ആരാധിക്കണം!!”

വചനം

സങ്കീർത്തനം  96  :   7

ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ; മഹത്വവും ബലവും യഹോവെക്കു കൊടുപ്പിൻ.

നിരീക്ഷണം

യേശുവിനെ ആരാധിക്കുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സങ്കീർത്തനക്കാരൻ ഇവിടെ ഉദ്ധരിക്കുന്നത്. സകല ജനതയും ഏക സത്യദൈവമായ യേശുക്രിസ്തുവിനെ ആരാധിക്കണമെന്നത് ദൈവഹിതമാണ്. എല്ലാ കാലഘട്ടങ്ങളിലും യേശു ഇത് വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രായോഗീകം

പുതിയനിയമ സുവിശേഷം ഒരു പ്രത്യേക കൂട്ടം ആളുകൾക്ക് വേണ്ടിയുള്ളതല്ല, ഒരിക്കലും ഇല്ല! ആയിരം തവണ, ഇല്ല എന്നതു തന്നെ സത്യം! നിങ്ങൾ ജനിച്ചു വളർന്ന മതവിശ്വാസമോ, കുടുംബമോ സംബന്ധിച്ച ഒരു ചർച്ചയല്ലിത്. നിഷേധിക്കാനാവാത്ത വിധത്തിൽ, ദൈവം തന്റെ വചനത്തിന്റെ തുടക്കം പുതൽ അവസാനം വരെ തന്റെ വചനത്തിൽ മാനവരാശി മുഴുവൻ തന്നെ ആരാധിക്കണം എന്ന വ്യവസ്ഥ വ്യക്തമാക്കിയിരിക്കുന്നു. നാം അംഗീകരിക്കാത്ത ഒരാളെ ആരാധിക്കുകയോ അവരോട് കൂറ് പുലർത്തുകയോ ചെയ്യുന്നത് നമുക്ക് ബദ്ധിമുട്ടാണ്. വേദപുസ്തകത്തിൽ ഫിലിപ്പ്യർ 2:10-11 ൽ പറഞ്ഞിരിക്കുന്നത്, “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും, എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.” അന്ന് അങ്ങനെ പറയുന്നത് നിർബദ്ധപൂർവ്വം ആയിരിക്കും. എന്നാൽ ഇപ്പോൾ അത് ചെയ്യുവാൻ യേശു സർവ്വജനത്തോടും ആഹ്വാനം ചെയ്യുന്നു. അങ്ങനെയെങ്കിൽ യേശുവിനെ അനുഗമിക്കുന്നവർക്ക് ഇപ്പോൾ ഒരു വലീയ ദൗത്യം നിറവേറ്റുവാൻ ഉണ്ട്, അത് മുഴുലോക ജനതയോടും ഈ സത്യം അറിയിക്കണം എന്നതാണ്. കാരണം യേശു മുഴുവൻ ലോക ജനതയും തന്നെ ആരാധിക്കണം എന്ന് ആഗ്രഹിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ കർത്താവും ദൈവവുമായി സ്വീകരിക്കുവാൻ എനിക്ക് നൽകിയ ഭാഗ്യത്തിനായി നന്ദി. അങ്ങ് നൽകിയിരിക്കുന്ന ദൗത്യം പൂർത്തീകരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x