Uncategorized

“എല്ലാ നല്ല ദാനങ്ങൾക്കും നന്ദി”

വചനം

സങ്കീർത്തനം  63:7

നീ എനിക്കു സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.

നിരീക്ഷണം

ഈ അദ്ധ്യായം മുഴുവൻ വായിച്ചാൽ, ദാവീദ് രാജാവിന് നിരവധി ചോദ്യങ്ങളുണ്ടെന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. എന്നിരുന്നാലും എല്ലാ ചോദ്യങ്ങളിലും ഒരു കഴമ്പുണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു, ദൈവം എനിക്ക് വളരെ നല്ലവനായിരുന്നു, അതിനാൽ ഞാൻ എല്ലാ നല്ല ദാനങ്ങൾക്കുമായി ദൈവത്തെ സ്തുതിക്കുന്നു.

പ്രായേഗീകം

ഒരു പക്ഷേ ഇന്ന് നിങ്ങൾ തുടർച്ചയായ ചോദ്യങ്ങളാൽ വലയന്നുണ്ടാകാം. ഈ സാമ്പത്തീക പ്രതിസന്ധിയിൽ നിന്ന് ഞാൻ എങ്ങനെ രക്ഷപ്പെടും, എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ മനസ്സിൽ ഉയർന്നുകൊണ്ടിരിക്കുന്നുണ്ടാവാം. ഡോക്ടർ നിങ്ങളോട് പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ കുടുംബത്തെ എങ്ങനെ അറിയിക്കും, എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുണ്ടാകാം. ഒരു പക്ഷേ നിങ്ങളുടെ ദാമ്പാത്യം എങ്ങനെ ഒരുമിച്ച് നിലനിർത്തുമെന്ന് നിങ്ങൾ സംശയിക്കുന്നുണ്ടാകാം. നിങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പ് ജീവിതത്തിൽ എപ്പോഴും ഉണ്ട്. സമ്മർദ്ദം നിങ്ങളെ തകർക്കുന്നതുവരെ നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കാം, അല്ലെങ്കിൽ ആ ചോദ്യങ്ങളെ നിങ്ങൾക്ക് നിർത്താൻ കഴിയും, അതാണ് ചെയ്യേണ്ടത് ചോദ്യങ്ങൾ നിർത്തുക. എങ്ങനെ, എപ്പോൾ, എവിടെ, എന്തകൊണ്ട്, ആരാണ്, എന്നീ ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തുക, ഇപ്പോൾ തന്നെ യേശുവിനെ സ്തുതിക്കുവാൻ തുടങ്ങുക. നിങ്ങളഉടെ ജീവിത്തിൽ വ്യത്യാസം വന്നുകൊണ്ടിരിക്കുന്നു. കർത്താവിനെ സ്തുക്കുക എല്ലാ ചോദ്യങ്ങളുമുണ്ടെങ്കിൽ പോലും കാര്യങ്ങൾ തൽക്ഷണം മാറാൻ സാധ്യതയുള്ള ഒരു കാലഘട്ടത്തിലാണ് നിങ്ങൾ. ആകയാൽ കർത്താവിനെ സ്തുതിക്കുക നിങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങൾ ഇപ്പോഴും ഒരു വിശ്വാസിയാണ്. ഒരു വിശ്വാസി, കർത്താവിനെ സ്തുതിച്ചുകൊണ്ടിരിക്കണം, നിങ്ങൾ ഇനി പ്രതീക്ഷയുള്ള കാര്യങ്ങൾ വായിക്കുക, കർത്താവിനെ സ്തുതിക്കുക. നമുക്ക് ചുറ്റഉം നിന്ന് കാര്യങ്ങൾ നോക്കുമ്പോൾ, എല്ലാം നിർത്തി കർത്താവിനെ സ്തുതിക്കുന്നതാണ് നല്ലത്. എല്ലാ നല്ല ധാനങ്ങളഉം ഉയരത്തിലെ കർത്താവിൽ നിന്ന് വരുന്നു നിശ്ചയം!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ ജീവിതത്തിൽ ചെയ്ത എല്ലാ നല്ല ദാനങ്ങൾക്കും അങ്ങേയ്ക്ക് ഹൃദയങ്ങമായി നന്ദി കരേറ്റുന്നു. എന്നെ തുടർന്നും അനുഗ്രഹിക്കേണമേ. ആമേൻ