Uncategorized

“ഒന്ന് ഓർമ്മപ്പെടുത്തികൊള്ളട്ടെ!”

വചനം

തീത്തൊസ് 3 : 2

ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും അവരെ ഓർമ്മപ്പെടുത്തുക.

നിരീക്ഷണം

അപ്പോസ്തലനായ പൗലോസ് തിത്തൊസിനോട് താൻ ശിശ്രൂഷിക്കുന്നവരോട് നിങ്ങൾ ആരെക്കൊണ്ടും ദൂഷണം പറയാത്തരീതിയിൽ ജീവിക്കുകയും, എല്ലാവരോടും എപ്പോഴും സമാധാനവും  ശാന്തതയും ഉള്ളവരായി സകല മനുഷ്യരോടും പൂർണ്ണ സൌമ്യത കാണിപ്പാനും ഉപദേശിക്കുകയും വേണം എന്ന് വ്യക്തമാക്കുന്നു.

പ്രായോഗികം

യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ശിശ്രൂഷക്കാരായിരിക്കുന്നതുകൊണ്ട് നമ്മുടെ കീഴിലുള്ള വരെ അവരുടെ ക്രീസ്തീയ ജീവിതം എങ്ങനെ നയിക്കണം എന്ന് അവരെ ഉപദേശിക്കുകയും അത് അനുസരിക്കാത്തവർ ശിക്ഷാവിധിയിൽ അകപ്പെടും എന്നും ഓർമ്മപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ നാം മറ്റുള്ള എല്ലാവരോടും സൌമ്യതയും ദയയും പുലർത്തേണ്ടവരാണ്. അതാണ് ഒരു യഥാർത്ഥ ക്രസ്തുവിനെ അനുഗമിക്കുന്നവന്റെ അടയാളം. ഗലാത്യർ 5:22-ൽ പറഞ്ഞിരിക്കുന്ന ഒമ്പത് ആത്മാവിന്റെ ഫലങ്ങളിൽ ഒന്നാണ് സൌമ്യത. എന്നിട്ടും ഇന്ന് പൊതുസമുഹത്തിലും സോഷ്യൽ മീഡിയായിലും ഉപയോഗിക്കുന്ന വിദ്വേഷകമായ വാക്കുകളും വിദ്വേഷ പ്രസംഗങ്ങളും സർവ്വശക്തനായ ദൈവത്തിന്റെ രാജ്യത്തിന് അപമാനകരമാണ്. വിശ്വാസികളെ വിളിച്ചിരിക്കുന്നത് മറ്റുള്ളവർക്ക് നേരായ വഴികാണിച്ചുകൊടുക്കുവാനാണ്. ആകയാൽ ഒന്നുകൂടെ ഓർമ്മിപ്പിച്ചുകൊള്ളട്ടെ ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും ഉത്സാഹിക്കുക!

പ്രാർത്ഥന

പ്രീയ യേശുവേ,

ശാന്തതയോടും, പൂർണ്ണസൌമ്യതയോടും കൂടെ ജീവിപ്പാൻ കൃപ നൽകുമാറാകേണമേ. ആമേൻ