Uncategorized

“ഒരു അശുദ്ധ സഖ്യത്തിന്റെ ഭാവി”

വചനം

2 ദിനവൃത്താന്തം 20 : 35

അതിന്റെശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ അഹസ്യാവോടു സഖ്യത ചെയ്തു. അവൻ മഹാദുഷ്‌പ്രവൃത്തിക്കാരനായിരുന്നു.

നിരീക്ഷണം

യെഹോശാഫാത്ത് 25 വർഷം യഹുദയുടെയും യെരുശലേമിന്റെയും മഹാനായ രാജാവായിരുന്നു. തന്റെ ജീവിതാവസാനത്തോടെ, അവൻ യിസ്രായേലിനെ ദുഷ്ട രാജാവായ അഹസ്യാവുമായി ഒരു സഖ്യത്തിലേർപ്പെട്ടു. അവർ ഒരുമിച്ച് ഒരു കപ്പൽ നിർമ്മാണ വ്യാപാരത്തിൽ ഏർപ്പെട്ടു, കപ്പലുകളുടെ സംരംഭം ആരംഭിക്കുവാൻ കഴിയുന്നതിനുമുമ്പ് ദൈവം അവയെ നശിപ്പിച്ചു.

പ്രായേഗീകം

പഴയ നിയമ പ്രവാചകനായ ആമോസ് 3:3 ൽ പറയുന്നു “രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?” മറ്റൊരു വിധത്തിൽ പറഞ്ഞാൽ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് നേരെ വിപരീതമായി വിശ്വസിച്ചിരിന്ന രണ്ട് രാജാക്കന്മാർ ഒരുമിച്ച് വ്യാപാരം നടത്താൻ ശ്രമിച്ചു. ദൈവം അത് തകർത്തു, കാരണം അവൻ യെഹോശാഫാത്തിനോടും നമ്മോടും പറയുന്നത്, നാം ജീവിക്കേണ്ടത് അങ്ങനെയാല്ല. ദൈവം യെഹോശാഫാത്തിനെ സമ്രദ്ധിയായി അനുഗ്രഹിച്ചിരുന്നു, എന്നാൽ ഇപ്പോൾ യെഹോശാഫാത്ത് യിസ്രായേൽ രാജാവുമായി ഒരു അശുദ്ധ സഖ്യം തേടുകയായിരുന്നു. ഒരു അശുദ്ധ സഖ്യത്തിന്റെ ഭാവി ബിസിനസ്സി ആരംഭിക്കുന്നതിന് മുമ്പ് തന്നെ തുറമുഖത്ത് തകർന്ന കപ്പലുകൾ പോലെയാണ്. ഈ ഭാഗം ഇന്ന് നാം ഓർക്കണം. യേശു നിങ്ങളെ ഇത്രയും ദൂരം എത്തിച്ചെങ്കിൽ നിങ്ങളുടെ അന്തിമ വിധി വരെ അവന് നിങ്ങളെ എത്തിക്കുവാൻ കഴിയും. നിങ്ങളുടെ പിൻബലവും നിങ്ങളുടെ ഏറ്റവും നല്ല താല്പര്യവും മനസ്സിൽ വച്ചുകൊണ്ട് നീതിമാനായ പങ്കാളികൾക്കായി ദൈവത്തിൽ ആശ്രയിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

വിശുദ്ധരുമായി നല്ലബന്ധം സ്ഥാപിക്കുവാനും അശുദ്ധരോട് ബന്ധം പുലർത്താതെ മാറി നിൽക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ