“ഒരു മൃദുഹൃദയം”
വചനം
സങ്കീർത്തനം 95 : 8
ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.
നിരീക്ഷണം
ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ദാവീദ് രാജാവ് യിസ്രായേലിന് നൽകിയ വചനമാണിത്. എന്നാൽ ഇന്ന് ഭൂമിയൽ ആയിരിക്കുന്ന നമുക്ക് എന്നേക്കും ദൈവം നൽകിയിരിക്കുന്ന വചനവും കൂടിയാണിത്. യഹോവയായ ദൈവത്തിന്റെ ശബ്ദം കേൾക്കുവാൻ നം വിളിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല ദൈവത്തിങ്കലേയക്ക് അടുക്കേണ്ടതിന് ഒരു മാംസളമായ ഹൃദയം നമുക്ക് ആവശ്യമാണെന്ന് കർത്താവ് നമ്മോട് ആവശ്യപ്പെടുന്നു.
പ്രായേഗീകം
ജീവിതത്തിലെ നിരവധി വെല്ലുവിളികളെ ഒരു മൃദുവായ ഹൃദയം ഉള്ളവ്യക്തിക്ക് എളുപ്പത്തിൽ പരിഹരിക്കുവാൻ കഴിയും എന്നതാണ് സത്യം. ജീവിച്ചിരുന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ജ്ഞാനിയായ രാജാവായിരുന്ന ശലോമോൻ ഇപ്രകാരം പറഞ്ഞിരിക്കുന്നു (സദൃ.15.1) “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു”. അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എന്ന് ചോദിച്ചാൽ, നമ്മുടെ ഹൃദയ കാഠിന്യം നിമിത്തം നാം പലപ്പോഴും സംസാരിക്കുമ്പോൾ പരസ്പരം തെറ്റായരീതിയൽ സംസാരിക്കുകയും ഇടപെടുകയും ചെയ്യും. കഠിന ഹൃദയത്തോടെയുള്ള മനോഭാവം പലപ്പോഴും യുദ്ധത്തിന്റെ വക്കിൽ നമ്മെ എത്തിക്കുവാൻ ഇടയാകും. ഒരാളുടെ ഹൃദയം കഠിനപ്പെട്ടിരിക്കുമ്പോൾ അത് വെളിപ്പെടുത്തേണ്ടതിന് എപ്പോഴും ഒരാളെ കണ്ടെത്തിക്കൊണ്ടിരിക്കും. എന്നാൽ ആരെങ്കിലും ഇപ്രകാരം പ്രവർത്തിക്കുമ്പോൾ നാം ഓരോരുത്തരും ഒരു മൃദുലഹൃദയത്തോടെ ആ വ്യക്തിയെ സമീപിക്കുവാൻ തീരുമാനിച്ചാൽ ഒരു പ്രശ്നവും കൂടാതെ വിജയം നേടുവാൻ നമുക്ക് ഇടയായിതീരും. നമുക്ക് ആദ്യം യഹോവായ ദൈവത്തിന്റെ ശബ്ദം കേൾക്കാം തുടർന്ന് കഠിന ഹൃദയത്തിന് പകരം ഒരു മൃദുവായ ഹൃദയം തിരഞ്ഞെടുക്കാം. അങ്ങനെ ചെയ്യുന്നവരെ ദൈവം സ്നേഹിക്കുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
മാംസളമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരമായ ഒരു ആത്മാവിനെ എനിക്കു നൽകി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ