“ഒരു രാജാവിന്റെ നിലവിളി”
വചനം
സങ്കീർത്തനം 12 : 1
യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;
നിരീക്ഷണം
ദൈവത്തിന്റെ സഹായത്തിനായി ദാഹിക്കുന്ന ഒരു അവസ്ഥയിലേക്ക് ദാവീദ് രാജാവ് എത്തി എന്ന് ഈ ദൈവവചനം നമ്മെ ഓർമ്മപ്പെടുത്തുന്നു. തന്റെ നാട്ടിൽ താൻ ശരിക്കും തിരക്കിയിട്ടും തന്റെ നിലവിളിക്ക് ശരിക്കും മറുമടി നൽകുവാൻ ഒരു വിശ്വസ്തനെന്നോ ബഹുമാന്യനെന്നോ കരുതുവാൻ കഴിയുന്ന ആരെയും അയാൾക്ക് കണ്ടെത്തുവാൻ കഴിഞ്ഞില്ല. അദ്ദേഹം നിലവിളിച്ചത് യഹോവയായ ദൈവത്തോട് കർത്താവേ രക്ഷിക്കേണമേ എന്ന് തന്നെയാണ്.
പ്രായോഗീകം
രാജാവിന്റെ നിരാശാജനകമായ നിലവിളി കേൾക്കുന്നത് അതിശയകരമാല്ലേ? ഈ പ്രസ്താവന നടത്തിയപ്പോൾ ദാവീദ് അത്ഭുതപ്പെട്ടുപോയി എന്നത് വ്യക്തമാണ്. എല്ലാത്തിനുമുപരി അവന്റെ കീഴിൽ ശക്തരായ പുരുഷന്മാർ അവനുവേണ്ടി യുദ്ധങ്ങൾ ജയിച്ചത് കാണുമ്പോൾ അതിശയകരമാണ്. തീർച്ചയായും അവന്റെ സംരക്ഷണയിൽ വിശ്വസ്തരും ബഹുമാന്യരുമായ ആളുകൾ ഉണ്ടായിരുന്നു. എന്നാൽ ചിലപ്പോൾ ജീവിതം അത്തരം അതുല്ല്യമായ വെല്ലുവിളികൾ നേരിടേണ്ടിവരുമ്പോൾ അത് നമ്മെ കുഴപ്പത്തിൽ കുടുക്കുന്നതായി തോന്നും. ജീവിച്ചിരിക്കുന്ന അവസാനത്തെ വിശ്വാസി താനാണെന്ന് ഏലിയാ പ്രവാചകനുപോലും തോന്നുകയും ദൈവത്തോട് ഒരിക്കൽ നിലവിളിക്കുകയും ചെയ്തു. ദൈവം അവനെ ശാസിച്ചിട്ട് ഇപ്രകാരം പറഞ്ഞു ബാലിന് മുട്ടുകുത്താത്ത 7000 പേരെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. നിരാശനായ ഈ രാജാവ് ദൈവത്തോട് നിലവിളിച്ച് തന്റെ അവസ്ഥയെ മറികടന്നു, നമുക്കോരോരുത്തർക്കും അങ്ങനെ തന്നെ ചെയ്യാം. നിങ്ങൾ നേരിടുന്ന ഏത് അസാധ്യമായ കാര്യങ്ങളെ വിജയമാക്കി മാറ്റുവാൻ ജീവിക്കുന്ന നമ്മുടെ സ്നേഹനിധിയായ രക്ഷകൻ സഹായിക്കും അവനോട് നിലവിളിക്കുക മാത്രം ചെയ്യുക.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ എല്ലാ അവസ്ഥയിലും എന്നെ സഹായിക്കുന്ന അങ്ങയുടെ മഹാ ദയക്ക് നന്ദി. ഞാൻ നിലവിളിക്കുന്ന വിഷയത്തിന് മുറുപടിനൽകി സഹായിക്കുമാറാകേണമേ. ആമേൻ
