Uncategorized

“ഒരു വ്യക്തിയുടെ ഹൃദയത്തിലേയക്ക് യേശു കടക്കുന്നതിനുള്ള മൂന്ന് താക്കോലുകൾ”

വചനം

1 കൊരിന്ത്യർ 2:3

ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു.

നിരീക്ഷണം

പുതിയ നിയമത്തിലെ ആദ്യ സഭാസ്ഥാപകനായിരുന്നു പൗലോസ് അപ്പോസ്ഥലൻ. കൊരിന്തിൽ സഭ സ്ഥാപിക്കുവാൻ സഹായിച്ചവരോടുള്ള തന്റെ ആദ്യകാല സമീപനത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. അദ്ദേഹം പറഞ്ഞു, ബലഹീനത, വലിയ ഭയം, നടുങ്ങൽ എന്നിവയോടെയാണ് ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നത്. ഈ മൂന്ന് വ്യക്തിപരമായ ഘടകങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ഒരു ബിസ്സിനസ്സ് ആരംഭിക്കുന്ന ഒരു വിജയകരമായ ബീസ്സിനസ്സ് വ്യക്തി ഈ ലോകത്ത് ഉണ്ടാകുകയില്ല. എന്നിരുന്നാലും അത്തരമൊരു ദൗത്യത്തിനായി ദൈവം തിരഞ്ഞെടുത്ത മനുഷ്യനായിരുന്നു പൗലോസ്.

പ്രായേഗീകം

ഈ വാക്കുകൾ പരാമർശിക്കുമ്പോൾ നമ്മിൽ മിക്കവർക്കും ഏതെങ്കിലും വിഷയം കേൾക്കുമ്പോൾ പെട്ടെന്ന് അനുഭവപ്പടുന്ന അതരത്തിലുള്ള ബലഹീനത, വലിയ ഭയം വിറയൽ എന്നവയെക്കുറിച്ച് അല്ല പൗലോസ് വിവരിക്കുന്നത്. മറിച്ച് ഈ മൂന്ന് വാക്കുകൾ പൗലോസിന്റെ വലിയ എളിമയെയും സർവ്വശക്തനായ ദൈവത്തിലുള്ള പൂർണ്ണ ആശ്രയത്തെയും ആണ് കാണിക്കുന്നത്. ദൈവത്തിൽ നിന്ന് വളരെ അകന്നു ജീവിക്കുന്ന ആളുകൾ പലപ്പോഴും തങ്ങളെതന്നെ ശക്തരും അഹങ്കാരികളുമാണെന്ന് ഉയർത്തിക്കാട്ടാറുണ്ട്. അങ്ങനെയുള്ളവർ നമുക്ക് ചുറ്റും ഉണ്ടെന്ന് ഉറപ്പാണ്. യേശുവിന്റെ അനുയായികൾ എന്ന നലയിൽ നാം സ്വയം ഉർത്തിക്കാട്ടാറില്ല. നാം നമ്മുടെ മഹാരാജാവായ ദൈവത്തെ ഉയർത്തിക്കാട്ടുന്നു. നാം അവന്റെ പക്ഷത്ത് നിൽക്കുകയും അവനെക്കുറിച്ച് സാക്ഷ്യം വഹിക്കുകയും അവനെ പ്രതിനിധീകരിക്കുകയും ചെയ്യുന്നതിനാൽ ആണ് അങ്ങനെ ചെയ്യുന്നത്. അവനെ മാത്രം ആശ്രയിക്കുന്നു എന്നതിനാൽ അത് ഞങ്ങളുടെ ബലഹീനതയെ ആണ് വെളിപ്പെടുത്തുന്നത്. കർത്താവിനെ കണ്ടെത്തുവാൻ ശ്രമിക്കുന്നവർക്ക് നാം ഒരു തരത്തിലും ഒരു തടസ്സമാകുവാൻ ആഗ്രഹിക്കുന്നില്ല വലീയ ഭയത്തിൽ നിന്നാണ് ഞങ്ങൾ അങ്ങനെ ചെയ്യുന്നത്. ഒടുവിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രതിനിധികളായി ഞങ്ങൾ വിലിയ വിറയലോടെയാണ് അങ്ങനെ ചെയ്യുന്നത്, യേശുവിനെ അറിയുവാൻ കഴിയുന്നവരിൽ ഏറ്റവും അടുത്ത ആളായിരിക്കണം നാമ്മെന്ന് നാം എപ്പോഴും ആഗ്രഹിക്കുന്നു. വിചിത്രമായ രീതിയൽ ഈ മൂന്ന് സമീപനങ്ങൾ യഥാർത്ഥത്തിൽ ഒരു വ്യക്തിയുടെ ഹൃദയത്തിലേക്ക് യേശു കടക്കുന്നതിനുള്ള മൂന്ന് താക്കോലുകൾ ആണെന്ന് വിശുദ്ധ പൗലോസിന് അറിയാമായിരുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ ഭയത്തോടും വിറയലോടും ആത്മാതഥതയോടും കൂടെ സേവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x