“ഒരു സ്വപ്നം ആവശ്യമാണ്”
വചനം
ഉല്പത്തി 28 : 12
അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽ കൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.
നിരീക്ഷണം
പിതാവായ യിസഹാക്കിനെ പറ്റിക്കുകയും തന്റെ സഹോദരന്റെ ജന്മാവകാശം അപഹരിക്കുകയും ചെയ്ത യാക്കോബിന്റെ ദർശനമാണി വേദഭാഗം. യാക്കോബ് തന്റെ സഹോദരനായ ഏശാവിനെ പേടിച്ച് അവന്റെ കൈയ്യിൽ നിന്നും രക്ഷപ്പെടുവാൻ തന്റെ സ്വന്ത ഭവനം വിട്ട് ഓടിപ്പോകേണ്ടിവന്നു. യാക്കോബ് തന്റെ അമ്മാവനായ ലാബാന്റെ അടുക്കലേയ്ക്ക് ഓടിപ്പോകുന്ന വഴിയിൽ ഒരു രാത്രിമുഴുവൻ തുറസ്സായസ്ഥലത്ത് കിടന്നുറങ്ങി. അവിടെ വച്ച് സ്വപ്നത്തിൽ ദൈവം അവനോട് സംസാരിച്ചു. തന്റെ മുത്തച്ഛനായ അബ്രഹാമിന് നൽകിയ വാഗ്ദത്തം തന്നിലൂടെ നിവർത്തിക്കുമെന്ന് അരുളി ചെയ്തു. ദൈവത്തിനുവേണ്ടി ഒരു വിശുദ്ധ ജനതയെ തന്നിലൂടെ സൃഷ്ടിക്കുമെന്ന് ദൈവം തന്നോട് അരുളിചെയ്തു.
പ്രായോഗികം
യാക്കോബ് ഒരു ദൈവ പുരുഷനാകുന്നതിനുമ്പ് ദൈവം അവനൊരു സ്വപ്നം നൽകി. ആ സ്വപ്നത്തിനു മുമ്പ് ആവൻ ഒരു സാധാരണ വ്യക്തി ആയിരുന്നു. ആപ്പോൾ അവന് യഥാർത്ഥ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ല. ശിരിക്കും അവൻ അമ്മയുടെ കീഴിൽ സ്വന്തം വീട്ടിൽ പാർക്കുന്ന ഒരു മകനായിരുന്നു. അവിടെ നിന്നാണ് സഹോദരനെ പേടിച്ച് ഓടിപ്പോകേണ്ടി വന്നത്. എന്നാൽ അവന് ഒരു സ്വപ്നം ലഭിച്ചതിനുശേഷം തന്നെതാൻ ദൈവത്തിന് സമർപ്പിക്കുകയും ദൈവം അവനെ വലിയോരു ജാതി ആക്കുകയും ചെയ്തു. നിങ്ങൾ ഒരു മഹത്വത്തിലേയ്ക്ക് എത്തിച്ചേരണമെങ്കിൽ ഒരു സ്വപ്നം ഉണ്ടാരിക്കണം. ദൈവം തിങ്ങൾക്കു നൽകിയ സ്വപ്നം ഓർത്തെടുക്കുക. ദൈവം യാക്കോബിന് കൊടുത്ത സ്വപ്നത്തിനുശേഷം യാക്കോബ് ഒരു ചരിത്രം സൃഷ്ടിച്ചു. പിതാക്കന്മാരോട് പറഞ്ഞ വാഗ്ദത്തം അവനിലൂടെ നിറവേറി. ഇപ്പോൾ ആയിരിക്കുന്ന പാരമ്പര്യം ഉപേക്ഷിക്കുവാൻ തയ്യാറാവണമെങ്കിൽ നിങ്ങൾക്ക് ഒരു സ്വപ്നം ആവശ്യമാണ്. അങ്ങനെ ചെയ്താൽ ദൈവം നിശ്ചയമായും യാക്കോബിനെപ്പോലെ നിങ്ങളോടും പറഞ്ഞു വാഗ്ദത്തങ്ങൾ നിങ്ങളിലൂടെ നിറവേറ്റും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ സ്വപ്നം ഓരോദിവസവും പുതുക്കി എടുക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ