Uncategorized

“കഠിനാധ്വാനം ചെയ്യേണ്ടി വരുമ്പോൾ വിഷമിക്കരുത്”

വചനം

പുറപ്പാട് 1 : 12,13

എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വർദ്ധിച്ചു; അതുകൊണ്ടു അവർ യിസ്രായേൽ മക്കൾനിമിത്തം പേടിച്ചു.  മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.

നിരീക്ഷണം

പുറപ്പാട് പുസ്തകം ആരംഭിക്കുന്നതിനും നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് യോസഫ് മരിച്ചു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. യേസഫിനെക്കുറിച്ചോ അവന്റെ പ്രവർത്തികളെക്കുറിച്ചോ ഒന്നും അറയാത്ത പുതിയ ഒരു ഫറവേൻ മസ്രയീമിൽ ഭരണം ഏറ്റെടുത്തു. അനേകവർഷങ്ങൾ വീണ്ടും കഴിഞ്ഞപ്പോൾ യിസ്രായേല്യർ ഏറ്റവും അധികം വർദ്ധിക്കുന്നത് ഫറവേൻ ശ്രദ്ധിക്കുകയും അത് അദ്ദേഹത്തിന് ഭയം ഉളവാക്കുകയുംചെയ്തു. ആകയാൽ ആദ്ദേഹം അവരുടെ മേൽ അടിമപ്പണി ചെയ്യിക്കുന്ന യജമാനൻമരെ വയ്ക്കുകയും അവരെ കഠിനമായി വേല ചെയ്യിക്കുകയും ചെയ്തു. എന്നാൽ എത്രത്തോളം അവരെ കഠിനമായി വേല ചെയ്യിക്കുകയും സമ്മർദ്ദം വരുത്തുകയും ചെയ്തോ അത്രത്തോളം ഏറ്റവും അവർ വർദ്ധിച്ചുവന്നു എന്ന് വചനം വ്യക്തമാക്കുന്നു.

പ്രായോഗികം

കാഠിന്യമേറിയ സാഹചര്യങ്ങളിൽ കൂടി കടന്നുപോകുന്നവർ ശക്തന്മാരായി തീരുന്നു. എങ്ങനെയെങ്കിലും അനായാസം രക്ഷപ്പെടുവാൻ ആഗ്രഹിക്കുന്നവർ അമിതഭക്ഷണം കഴിച്ച് നട്ടെല്ലില്ലാത്തവരായി തീരുന്നു. യിസ്രായേൽ ജനത്തെ ഏറ്റവും കഠിനവേല ചെയ്യിച്ച കാലഘട്ടത്തിൽ അവരറിയാതെ തന്നെ യുദ്ധം ചെയ്യുവാൻഅവർ പ്രാപ്തരയി മാറുകയായിരുന്നു. അവരെകൊണ്ട് കഠിനവേല ചെയ്യിക്കുന്തോറും അവർ ഏറ്റവും പെരുകി. കാലക്രമേണ അവർ നിയന്ത്രാണാധീതമായി മാറുകയും അത് ഫറവോന് ഭീഷണിയായി തീരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്വന്തം ജനത്തെ വിടുവിക്കേണ്ടതിനായി മേശയെ ദൈവം എഴുന്നേൽപ്പിക്കുന്നത്. ഈ സംഭവത്തിൽ നിന്നും നാം മനസ്സിലാക്കേണ്ടത് “കഠനാധ്വാനത്തെയൊർത്ത് നാം വിഷമിക്കരുത്.” അതിൽകൂടി ദൈവം നമ്മെ ശക്തിയുള്ളവരാക്കി തീർക്കുകയും ദൈവ പ്രവൃത്തി നമ്മിൽ വെളിപ്പെടുകയും ചെയ്യും. ഇത് യിസ്രായേൽ ജനത്തിന്റെ ഇടയിൽ സംഭവിച്ചതായി വചനത്തിലൂടെ നാം മനസ്സിലാക്കുന്നു, ആകയാൽ നമ്മുടെ ജീവിതത്തിലും സംഭവിക്കും. കഠിനാധ്വാനം ചെയ്തുകെണ്ടേയിരിക്കുക മടികാണിക്കരുത് ദൈവത്തിന്റെ പ്രവർത്തി കൃത്യസമയത്ത് നമ്മിൽ വെളിപ്പെടും.

പ്രാർത്ഥന

പ്രീയ യേശുവേ,

കഠിനമായ സാഹചര്യങ്ങളിൽ കൂടി കടന്നുപോകുവാൻ എന്നെ സഹായിച്ചതിന് നന്ദി. അങ്ങയിൽ ആശ്രയിച്ച് ഇനിയും അങ്ങ് തരുന്ന സാഹചര്യങ്ങളിൽകൂടെ കടന്ന് നന്മ പ്രാപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ