Uncategorized

“കഥ പറയുവാനുള്ള സമയം”

വചനം

സങ്കീർത്തനം  107 : 2-3

യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള ദേശങ്ങളിൽനിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.

നിരീക്ഷണം

മനുഷ്യരാശിയുടെ ചരിത്രത്തിൽ ദാവീദ് രാജാവിനേക്കാൾ നന്നായി സ്വന്തം കഥയും തന്നോടുള്ള ദൈവത്തിന്റെ പ്രവർത്തികളും മാത്രമല്ല സർവ്വജനത്തോടുമുള്ള മഹാദൈവത്തിന്റെ പ്രവർത്തികളും ക്രിത്യമായി എഴുതിയതുപോലെ മറ്റാരും ചെയ്തിട്ടുണ്ടാവില്ലാ. അദ്ദേഹത്തിന്റെ കവിതാരചനയും, കഥാരചനയും, ഗദ്യരചനയും വളരെ മനോഹരമാണ്. തന്റെ എഴുത്തുകളിൽ താൻ ദൈവത്തെ സ്തുതിക്കുന്നതും, ലളിതമായും സത്യസന്ധതയോടും വ്യക്തതയോടും സർവ്വശക്തനായ ദൈവത്തോടുള്ള തന്റെ വിലീയ സ്നേഹത്തെയും വ്യക്തിപരമായി സാക്ഷ്യപ്പെടുത്തി എഴുതിയിരിക്കുന്നതും വളരെ ചിന്തനീയമാണ്.

പ്രായോഗികം

ഒരു കൊച്ചു കുഞ്ഞിനോട് ഇത് കഥപറയേണ്ട സമയമാണെന്ന് പറയുമ്പോൾ ആ കുഞ്ഞ് സർവ്വലോകവും പ്രവർത്തി നിർത്തിയതുപോലെ ശാന്തനാകുന്നത് കാണാം. അതുകഴിഞ്ഞുള്ള നിങ്ങളുടെ ഓരോ നീക്കവും ആ കുഞ്ഞ് ശ്രദ്ധയോടെ വീക്ഷിക്കും. അപ്പോൾ നിങ്ങൾ പറയുന്ന ഓരോ വാക്കും ആ കുഞ്ഞ് ശ്രദ്ധയോടെ കേൾക്കും. അതുപോലെ യേശു തന്റെ അനുയായികളോട് ആവശ്യപ്പെടുന്നതും അവർ തങ്ങളുടെ കഥയും തന്നെക്കുറിച്ചും കഴിയുന്നത്ര പറയുക എന്നതാണ്. മറ്റുള്ളവർക്ക് വിശ്വാസമുളവാകേണ്ടതിന് വ്യക്തിപരമായ സാക്ഷ്യം പറയുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അത് ലളിതവും മറ്റുള്ളവർക്ക് വേഗത്തിൽ ഗ്രഹിക്കുവാൻ കഴിയുന്നവയും ആയിരിക്കും. നമ്മുടെ കഥ ഇങ്ങനെ പറഞ്ഞുതുടങ്ങാം ഞാൻ ഒരിക്കൽ നഷ്ടപ്പെട്ടവനായിരുന്നു, എന്റെ ആത്മീക കണ്ണ് അന്ധതയിൽ ആയിരുന്നു എന്നാൽ ആ കണ്ണ് ദൈവ വചനം കേട്ടപ്പോൾ തുറന്നു ഇപ്പോൾ എനിക്ക് വ്യക്തമായി ദൈവീക പ്രവർത്തികളെ കാണാം. നമ്മുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകാം, വിജയവും തോൽവിയും ഉണ്ടാകാം, ആനന്ദവും ദുഃഖവും ഉണ്ടാവാം ഇവയെല്ലാ ഇടകലർന്നതായിരിക്കും നമ്മുടെ ക്രിസ്തീയ ജീവിതം. പക്ഷേ നമ്മെ അതിശയിപ്പിക്കുന്നത് എന്തെന്നാൽ ഇതൊന്നും നിത്യമായവയല്ല എന്നതാണ്, കർത്താവ് നമുക്ക് നൽകിയ നിത്യജീവൻ എന്നേയ്ക്കും നലനിൽക്കുന്നതുമാണ്. അവന്റെ വചനങ്ങൾക്ക് മാറ്റമില്ല അതാണ് നമ്മുടെ കർത്താവിന്റെ ജീവചരിത്രം. ആ കഥയാണ് നാം കഥാസമയത്ത് പറയേണ്ടത്. നമുക്ക് നമ്മുടെ കഥയും, ദൈവത്തെയും കുറിച്ച് പറയാം അതിലൂടെ ദൈവ നാമം മഹത്വപ്പെടുകയും അനേകരുടെ ആത്മീക കണ്ണ് തുറക്കുകയും ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെക്കുറിച്ചും എന്റെ സ്വന്തം സാക്ഷ്യവും പറയുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x