“കഷ്ടതയുടെ നടുവിൽ യേശു കടന്നു വരും”
വചനം
യോഹന്നാൻ 6 : 20
അവൻ അവരോടു: “ഞാൻ ആകുന്നു; പേടിക്കേണ്ടാ ” എന്നു പറഞ്ഞു.
നിരീക്ഷണം
ശിഷ്യന്മാർ കഫർണ്ണഹൂമിലേയ്ക്ക് പോകുവാൻ പടകിൽ കയറി കടലിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ വളരെ ശക്തമായ കൊടുങ്കാറ്റ് അടിക്കുകയും തങ്ങൾ മുങ്ങി നശിക്കും എന്ന് അവർക്ക് തോന്നുമാറാകുകയും ചെയ്തു. ശിഷ്യന്മാർ തലപൊക്കി നോക്കിയപ്പോൾ യേശു വെള്ളത്തിൻ മീതെ നടന്ന് അവരുടെ അടുക്കൽ വരുന്നത് കണ്ട് അവർ ഞെട്ടിപ്പോയി, എന്നാൽ “ഞാൻ ആകുന്നു; പേടിക്കേണ്ടാ ” എന്ന് യേശു പറഞ്ഞു
പ്രായോഗികം
യേശുക്രിസ്തുവിനെ അനുഗമിക്കുന്നവരുടെ ജീവിതത്തിൽ കൊടുങ്കാറ്റുകൾ ആഞ്ഞടിച്ച് അവരെ ഭീഷണിപ്പെടുത്തുമ്പോൾ അതിന്റെ നടുവിൽ യേശു പ്രത്യക്ഷനാകും എന്നത് വാസ്ഥവമാണ്. പലപ്പോഴും യേശു പ്രത്യക്ഷനാകുന്നത് ഏറ്റവും ശക്തമായി കാറ്റ് അടിച്ച് നാം തകരും എന്ന് തോന്നുന്ന സാഹചര്യത്തിലായിരുക്കും. ആ സമയത്ത് കാറ്റിനാൽ അവർ നശിക്കുന്നു എന്നതിനേക്കാൾ അവരെ സഹായിക്കുവാൻ യേശുക്രിസ്തു കടന്നുവരുന്നു എന്നത് കാണുമ്പോഴാണ് പലപ്പോഴും പലരും ഞെട്ടുന്നത്. നമുക്ക് നമ്മുടെ ജീവിതത്തിങ്കലേയ്ക്ക് തന്നെ തിരിഞ്ഞുനോക്കാം എത്ര എത്ര സംഭവങ്ങളുടെ നടുവിലാണ് യേശു കടന്നുവന്ന് നമ്മുടെ ജീവിതത്തിൽ ആഞ്ഞടിച്ച കാറ്റുകളെ ശാന്തമാക്കിയതെന്ന് ഓർക്കുക. ചിലപ്പോഴെങ്കിലും യേശു എന്നോടുകൂടെ ഇല്ലയോ എന്ന് ചിന്തിച്ച് ഭാരപ്പെടുന്ന അവസരത്തിലായിരിക്കും യേശുകടന്നു വന്ന് നമുക്കായി പ്രവർത്തിക്കുന്നത്. ദാവീദ് രാജാവ് ശങ്കീർത്തനം 37:25 ൽ ഇപ്രകാരം പറയുന്നു “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല”. പൗലോസ് അപ്പോസ്തലൻ റോമർ 8:28 ഇപ്രകാരം എഴുതി “എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു”. ആകയാൽ നിങ്ങളുടെ കുടുംബ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായാലും നിങ്ങളുടെ നിക്ഷേപങ്ങൾ നശിച്ചുപോയാലും അതുമല്ലെങ്കിൽ നിങ്ങൾക്ക് പരിഹരിക്കുവാൻ കഴിയാത്ത വലീയ പ്രശ്നങ്ങൾ നിങ്ങളുടെ ജീവിത്തിൽ കടന്നുവന്നാലും ഓർക്കുക യേശു അവടെ കടന്നുവരും പ്രശ്നങ്ങളെ പരിഹിരിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ എല്ലാ കഷ്ടതയുടെ സാഹചര്യങ്ങളിലും അങ്ങ് എന്നോടു അടുത്തുവരും എന്ന ഉറപ്പോടെ അങ്ങേയ്ക്കുവേണ്ടി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ