Uncategorized

“കാത്തിരിക്കുക”

വചനം

സങ്കീർത്തനം 27:14

യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.

നിരീക്ഷണം

ദാവീദ് രാജാവ് കാത്തിരിക്കുന്നതിൽ മിടുക്കനായിരുന്നു. പലതവണ രാജാവായ ശൗലിനെ രാജസ്ഥാനത്തുനിന്ന് പുറത്താക്കുവാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു, പക്ഷേ അവൻ ശൗലിന്റെ രാജാവെന്ന അധികാരം തിരിച്ചറിഞ്ഞിരുന്നതിനാൽ അതിന് ശ്രമച്ചില്ല. ശൗൽ തന്നെ കൊല്ലുവാൻ വന്നിട്ടുണ്ടെന്ന് അറിയാമയിരുന്നിട്ടും അവൻ അതിന് പ്രതീകാരം ചെയ്തില്ല. ദാവീദ് രാജാവ് കർത്താവിനായി “കാത്തിരിക്കുവാൻ” ആഗ്രഹിച്ചു. നാം കർത്താവിന്റെ സമയത്തിനായ് കാത്തിരിക്കുമ്പോൾ ശക്തനും ധൈര്യവുമുള്ളവരും ആയിരിക്കണെ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.

പ്രായേഗീകം

ഇന്ന് നമുക്കാർക്കും കാത്തിരിക്കുവാൻ കഴിയാത്ത കാലമാണ്. പ്രീ-പ്രൈമറി സ്കൂളിലായിരിക്കുമ്പോൾ പ്രൈമറി സ്കൂളിലാകണമെന്നും പ്രൈയമറി സ്കൂളിലാകുമ്പോൾ ഹൈസ്കൂളിൽ അകണമെന്നും അവിടെ എത്തുമ്പോൾ കോളെജിൽ ആകണമെന്നും നാം വ്യക്രത കാട്ടാറുണ്ട്. ഇന്ന് ആർക്കും കാത്തരിക്കുവാൻ വയ്യ, ഡ്രൈവിംഗ് ലൈസൻസിനായി കാത്തിരിക്കുവാൻ ഇന്നത്തെ കുഞ്ഞുങ്ങൾക്ക് കഴിയുന്നില്ല. അത് കഴിഞ്ഞ് ജോലി, കല്ല്യാണം എന്നിങ്ങനെ എല്ലാം ഉടനടി നടക്കണം ഒന്നിനും കാത്തിരിക്കുവാൻ ആർക്കും ശ്രമിക്കുന്നില്ല. ദാവീദിന്റെ കാലത്തും അങ്ങനെതന്നെ ആയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. എന്തുകെണ്ടാണ് ദാവീദ് രാജാവ് കർത്താവിനായി കാത്തിരിക്കുക എന്ന് പറഞ്ഞത്? കാത്തിരിപ്പ് നമ്മുടെ സ്വഭാവ രൂപീകരണം നടത്തും. ചെറുപ്പമായിരിക്കുമ്പോൾ നമ്മുടെ കഴിവുകളെ പ്രകടിപ്പിക്കുവാൻ വലീയ താല്പര്യം ആയിരിക്കാം. എന്നാൽ അവരവരുടെ കഴിവുകളെ നിലനിർത്തണമെങ്കിൽ നാമുക്ക് നല്ല സ്വഭാവം ഉണ്ടിയിരിക്കണം. നമുക്ക് നല്ല സ്വാഭാവം ഇല്ലെങ്കിൽ നമ്മുടെ കഴിവുകൾ നാം നഷ്ടപ്പെടുത്തികളയും. ദാവീദ് രാജാവിന് അത് അറിയാമയിരുന്നു ദൈവത്തിനായി കാത്തിരുന്നാൽ നല്ല സ്വഭാവം വളർത്തിയെടുക്കാനും തന്റെ കഴിവുകളെ നിലനിർത്താനും കഴിയും എന്ന്. ഇപ്പോൾ, നിങ്ങൾക്ക് ചിലതുവേണമെന്ന് നിങ്ങൾ നിർബന്ധം പിടിക്കുന്നുണ്ടവാം. പക്ഷേ ദൈവവചനം പറയുന്നു നാം കാത്തിരക്കുന്നാൽ അത് അനുഗ്രഹമായതീരുമെന്ന്.

പ്രാർത്ഥന

പ്രീയ യേശുവേ,

ക്രിസ്തീയ ജീവിത്തിൽ കാത്തിരിപ്പിന് പ്രാധാന്യമുണ്ടന്ന് മനസ്സിലാക്കുന്നു. ആകയാൽ കാത്തിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ