Uncategorized

“കാര്യങ്ങൾ ദൃശ്യമാകുന്നത്ര മോശമല്ല”

വചനം

യിരെമ്യാവ്  5 : 1

ന്യായം പ്രവർത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവൻ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്നു അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറികയും ചെയ്‍വിൻ; കണ്ടു എങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.

നിരീക്ഷണം

യെരുശലേം നീവാസികൾ മുഴുവൻ ദൈവത്തോട് മത്സരിച്ച് എതിർത്തു നിന്നപ്പോൾ ദൈവം യിരെമ്യാവിനോട് പറഞ്ഞത്, യെരുശലേം ചുറ്റും നീ പോകുക അവിടെ എല്ലാം നീ തിരയുക, തെരുവുകൾതോറും അന്വേഷിക്കുക, സത്യം അന്വേഷിക്കുന്ന സത്യസന്ധനായ ഒരാളെ നിനക്ക് കണ്ടെത്തുവാൻ കഴിയുമെങ്കിൽ ഞാൻ ഈ രാജ്യത്തോട് ക്ഷമിക്കാം എന്ന് വിളിച്ചു പറഞ്ഞു.

പ്രായോഗികം

സോദോം ഗോമോറാ നശിപ്പിക്കുന്നതിനുമുമ്പ് അവിടെ പത്ത് നീതീമാൻമാർ ഉണ്ടെങ്കിൽ ആ ദേശം നശിപ്പിക്കുകയില്ലെന്ന് അബ്രഹാമിനോട് ദൈവം പറഞ്ഞത് നാം വായിച്ചിട്ടുണ്ട്. എന്നാൽ അബ്രഹാമിന് പത്ത് പോരെ കണ്ടെത്തുവാൻ കഴിഞ്ഞില്ല, യിരെമ്യാവ് പ്രവാചകന് ഒരുത്തനെ കണ്ടെത്തുവാൻ കഴിഞ്ഞോ എന്ന് നമുക്ക് വ്യക്തമായി കാണുവാൻ കഴിയുന്നില്ല. എന്നാൽ ഇതിലും നാം തളർന്നുപോകേണ്ട ഏലിയാവ് ദൈവത്തോട് ഞാൻ മാത്രം ശേഷിച്ചിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ ബാലിനു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ സൂക്ഷിച്ചിരിക്കുന്നു എന്ന് ദൈവം ഏലിയാവിനെ ഓർമ്മിപ്പിച്ചു. നാം ചിലപ്പോൾ കാണുന്നതുപോലെ കാര്യങ്ങൾ അത്ര മോശമല്ല. ഇന്ന് നാം ചുറ്റും ശ്രദ്ധിച്ചാലും പല പ്രവാചകന്മാരും ദൈവ ജനവും പറയുന്നത് കാര്യങ്ങൾ മുമ്പിലത്തേതിനേക്കാൾ മോശമാണ് എന്നാണ്. പക്ഷേ ചരിത്രം സൂക്ഷമമായി പഠിച്ചാൻ ഇപ്പോൾ ഉള്ളതിനെക്കാൾ മോശമായ കാര്യങ്ങൾ മുമ്പ് പലതവണ ഉണ്ടിയട്ടുണ്ട്. യേശു ക്രിസ്തുവിന്റെ നിർമ്മല സുവിശേഷം വിളിച്ചു പറയുന്ന ആയിരക്കണക്കിന് ആരാധനാലയങ്ങൾ ഉള്ളിടത്താണ് നാം താമസിക്കുന്നത്.  ആകയാൽ നാം ചിന്തിക്കുന്നതുപോലെ കാര്യങ്ങൾ അത്ര മോശമല്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എല്ലാകാലത്തും ദൈവം ചിലരെ വേർതിരിച്ചിരിക്കും എന്നതാണ് സത്യം.

പ്രാർത്ഥന

പ്രീയ യേശുവേ,

ചുറ്റുപാടും നോക്കുമ്പോൾ കാര്യങ്ങൾ വളെരെ മോശമാണെങ്കിലും അങ്ങ് ചിലരെ അങ്ങേയ്ക്കായി ശേഷിപ്പിച്ചിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അവരിൽ ഒരാളായി തീരുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ