“കൃപാവരം ജ്വലിപ്പിക്കേണം”
വചനം
2 തിമൊഥെയൊസ് 1 : 6
അതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.
നിരീക്ഷണം
തിമൊഥെയൊസ് ഒരു യുവാവായിരുന്നപ്പോൾ തനിക്ക് ഒരു കൃപാവരം ലഭിക്കേണ്ടതിനായി അപ്പോസ്ഥലനായ പൗലോസ് തന്റെ മേൽ കൈകൾ വയ്ക്കുന്നത് താൻ അനുഭവിച്ചറിഞ്ഞു. ഇപ്പോൾ ആ ദാനം ശക്തിയോടെ ജ്വലിക്കുന്ന ജ്വാലയായി ജ്വലിപ്പിക്കേണ്ട സമയമാണെന്ന് പൗലോസ് ഒന്നുകൂടെ ഓർമ്മിപ്പിക്കുന്നു.
പ്രായോഗീകം
ഒരു ആത്മീയ ദാനം ലഭിക്കുന്നതിനായി ഒരു ആത്മീയനേതാവ് നമ്മുടെ മേൽ കൈവച്ചാലും ഇല്ലെങ്കിലും, നമുക്ക് ദൈവത്തിൽ നിന്ന് ആത്മായ കൃപാവരങ്ങളെ ലഭിക്കും എന്നതാണ് സത്യം. ചില ആത്മീയ ദാനങ്ങൾ നമ്മുടെ ജീവിതകാലം മുഴുവൻ നിലനിൽക്കും. ദൈവത്തിൽ നിന്ന് ലഭിച്ച കൃപാവരം ഒരു കത്തുന്ന ജ്വാലയായി ജ്വലിപ്പിക്കുവാൻ പൗലോസ് തിമൊത്തിയോസിനോട് കൽപ്പിച്ചതുപോലെ നാമും അങ്ങനെ ചെയ്യുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. എങ്ങനെയാണ് അത് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ, പ്രാധാനമായും മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിലൂടെയാണ് ജ്വലിക്കപ്പെടുന്നത് എന്ന് മനസ്സിലാകും. നമ്മുടെ പ്രാദേശിക സഭയിലായാലും നമ്മുടെ സമൂഹത്തിൽ ആയാലും മറ്റുള്ളവരെ സേവിക്കുന്നത് ഒരു ജ്വാലയായി ജ്വലിപ്പിക്കേണം. നമ്മിൽ പകർന്ന കൃപാവരങ്ങളെ ജ്വലിപ്പിക്കുവാനും മറ്റുള്ളവരെ സഹായിക്കുവാനും ലഭിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുവാനും കഴിയേണ്ടതിന് നാം ദൈവത്തോട് പ്രാർത്ഥിക്കണം. ദൈവം നമ്മിൽ നൽകിയിരിക്കുന്ന കൃപാ വരങ്ങളെ ജ്വലിപ്പിക്കുവാൻ ആഗ്രഹമുണ്ടോ എന്നതാണ് വലീയ ചോദ്യം, അതിന് ഉത്തരം ആഗ്രഹമുണ്ട് എന്നാണെങ്കിൽ തീർച്ചയായും ദൈവം സഹായിക്കും നാം ലഭിച്ച കൃപാവരം ജ്വലിപ്പിക്കുക തന്നെ വേണം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നിലുള്ള കൃപാവരങ്ങളെ ജ്വിലിപ്പിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
