“കൃപാവരത്തെ ജ്വലിപ്പിക്കുക”
വചനം
2 തിമൊഥെയൊസ് 1 : 6
അതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.
നിരീക്ഷണം
തിമൊഥെയൊസിന്റെ തലയിൽ അപ്പോസ്തലനായ പൌലൊസിന്റെ കൈവയ്പ്പിനാൽ ലഭിച്ച കൃപാവരത്തെ ജ്വലിപ്പിക്കേണം എന്ന് പൌലൊസ് പിന്നെയും ഓർമ്മപ്പെടുത്തുന്നു.
പ്രായോഗീകം
ദൈവത്തിന്റെ അഭിഷിക്തന്മാരുടെ കൈവെപ്പിനാൽ കൃപാ വരം ലഭിച്ചിട്ടുണ്ടെങ്കിൽ അത് ദൈവത്താൽ നൽകപ്പെട്ടതാണ്. ചില കൃപാവരങ്ങള് ജന്മനാ ചിർക്ക് ലഭിക്കുന്നത് അവരുടെ മേൽ അവസാനം വരെ ഉണ്ടായിരിക്കുന്നതാണ്. അതോർത്ത് നാം അസൂയപ്പെടേണ്ടതില്ല അത് ദൈവത്തിന്റെ ദാനമാണ്. ഇവിടെ തിമൊഥെയൊസിനേട് തനിക്ക് ലഭിച്ച കൃപാവരത്തെ ജ്വലിപ്പിക്കേണം എന്ന് പൌലൊസ് പറഞ്ഞതു പോലെ നാം നമുക്ക് ലഭിച്ച കൃപാവരത്തെ ജ്വലിപ്പിക്കേണ്ടത് ആവശ്യമാണ്. ഞാൻ അത് എങ്ങനെ ചെയ്യണമെന്ന് നിങ്ങള് ചോദിച്ചേക്കാം. അതിന് ഉത്തരം, നിങ്ങള് കൂടുതൽ ദൈവീക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതാണ്. നിങ്ങള്ക്ക് മറ്റുള്ളവരെ സേവിക്കുന്നത് താൽപര്യമാണെങ്കിൽ അതു ചെയ്യുക. അത് നിങ്ങളുടെ പ്രാദേശീക സഭയിലോ നിങ്ങളുടെ ചുറ്റുപാടുകളിലോ ചെയ്യുക. ദൈവം ഒരുവന് കൃപാവരം നൽകുന്നത് സഭയുടെ പൊതു പ്രയോജനത്തിനും സമൂഹത്തിന്റെ നന്മയ്ക്കും ഉപയോഗിക്കുവാനാണ്. ഒരുവന് ലഭിച്ച കൃപാവരെത്തെ ജ്വലിപ്പിക്കുവാൻ അവൻ ദൈവത്തോട് അപേക്ഷിക്കേണ്ടത് ആവശ്യമാണ്. ഇന്ന് താങ്കളോട് ചോദിക്കുന്ന ഒരു കാര്യം ഇതാണ്, ദൈവം താങ്കളിൽ നൽകിയിരിക്കുന്ന കൃപാ വരത്തെ ജ്വലിപ്പിക്കുവാൻ താൽപര്യമുണ്ടോ? അതിന് “അതെ” എന്നാണ് താങ്കളുടെ ഉത്തരമെങ്കിൽ തീർച്ചയായും കൃപാവരത്തെ ജ്വലിപ്പിക്കേണ്ടത് ദൈവത്തോട് അപേക്ഷിക്കേണ്ടത് ആവശ്യമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എനിക്കു നൽകീയ കൃപാവരങ്ങള്ക്കായി നന്ദി പറയുന്നു. ആ കൃപാവരങ്ങളെ ജ്വലിപ്പിക്കുവാൻ അങ്ങ്എനിക്ക് കൃപ നൽകുമാറാകേണമേ. അത് അനേകർക്ക് പ്രയോജനമുള്ളതായി തീരുവാൻ ഇടയാക്കുമാറാകേണമേ. ആമേൻ