Uncategorized

“ക്രൂശിലെ പ്രശംസ”

വചനം

ഗലാത്ത്യർ 6 : 14

എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.

നിരീക്ഷണം

ഗലാത്യ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ ക്രൂശിനെ വിശ്വസിച്ച് വന്ന ജനം പരീശന്മാരുടെ വഴികളിലേയ്ക്ക് മടങ്ങിപ്പോയവരെക്കുറിച്ച് അപ്പോസ്തലനായ പൌലോസ് അവരെ ഓർമ്മിപ്പിക്കുന്നു. വാസ്തവത്തിൽ പരീശന്മാർ പരിച്ഛേദനയിലൂടെ കടന്നുപോയി എന്ന് പറഞ്ഞ് വീമ്പിളക്കുകയാണ് എന്നാണ് ആദ്ദേഹം പറഞ്ഞത്. പരിച്ഛേദന ഏൽക്കുന്നത് യഹൂദാമതത്തിലേയ്ക്ക് ഒരാള്‍ പരിവർത്തനം ചെയ്തു എന്ന് സൂചിപ്പിക്കുവാൻ ജഡത്തിൽ ചെയ്യുന്ന ഒരു ബാഹ്യമായ പ്രവർത്തിയായിരുന്നു. എന്നാൽ അപ്പോസ്തലനായ പൌലോസ് ഇവിടെ പറയുന്നത് എനിക്ക് ക്രിസ്തുവിന്റെ ക്രൂശിൽ അഭിമാനിക്കുവാൻ മാത്രമേ കഴിയൂ എന്ന്.

പ്രായോഗികം

യേശുക്രിസ്തു ക്രൂശുൽ നിർവ്വഹിച്ച രക്ഷാ നിർണയത്തെക്കുറിച്ചാണ് ഒരു വ്യക്തി അഭിമാനിക്കേണ്ടത്. നിത്യ മരണത്തിൽ നിന്ന് നിത്യജീവങ്കലേയക്ക് നമുക്ക് പ്രവേശിക്കുവാൻ കഴിഞ്ഞത് യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിലൂടെയാണ്. ആ ക്രൂശ്മരണത്തിലൂടെ നമുക്ക് ലഭിച്ച് നിത്യരക്ഷയെക്കുറിച്ച് നാം അറയാവുന്നവരോടെല്ലാം പറയുമ്പോള്‍ അത് ഒരു പ്രശംസയായി മാറും. യേശു തങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് എത്ര ജനങ്ങള്‍ കേള്‍ക്കുന്നുവോ, അത്രയധകം ആളുകള്‍ യേശുക്രിസ്തുവിനു വേണ്ടി തങ്ങളുടെ ജീവിതം സമർപ്പിക്കുവാൻ ഇടയാകും അതുമൂലം അവർക്ക് നിത്യജീവൻ ലഭക്കും. അപ്പോസ്തലനായ പൌലോസ് പറഞ്ഞത് ശരിയാണ്. നമ്മുടെ യഥാർത്ഥമായ പ്രശംസ നമ്മുടെ കർത്താവായ യേശക്രിസ്തുവിന്റെ ക്രൂശിൽ തന്നെ ആയിരിക്കുന്നതാണ് ഉത്തമം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് ക്രൂശിൽ ജീവൻ കൊടുത്ത് എന്നെ രക്ഷിച്ചതിനായി നന്ദി.  എന്റെ ജീവിതകാലം മുഴുവൻ ക്രൂശിൽ പ്രശംസിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ