Uncategorized

“കർത്താവായ യഹോവ!”

വചനം

സങ്കീർത്തനം  146 : 7,8

അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു. പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.

നിരീക്ഷണം

“നമ്മുടെ കർത്താവായ യഹോവ” എന്ന വിശേഷണത്തിന്റെ ചെറിയൊരു ഭാഗം ദാവീദ് രാജാവ് ഇവിടെ എടുത്ത് ഉദ്ധരിക്കുന്നു. പീഡിപ്പിക്കപ്പെടുന്നവർക്ക് കർത്താവ് ശക്തി നൽകുന്നു, വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നു, തടവുകാരെ മോചിപ്പിക്കുന്നു, അന്ധരായവരുടെ കണ്ണുകൾ തുറന്നുകൊടുക്കുന്നു, വിഷമത്തിലായിരിക്കുന്നവർക്ക് ആശ്വാസം കൊടുക്കുന്നു. ഇതെല്ലാം ലഭിക്കുമ്പോൾ കഷ്ടപ്പെടുന്നവർ ഉയർന്നവരായി അവർക്കു തന്നെ തോന്നുന്നു. എല്ലാറ്റിനുമുപരിയായി, തന്നെ പിന്തുടരുന്നവരെ യേശു സ്നേഹിക്കുന്നു.

പ്രായോഗികം

എത്ര അത്ഭുതകരമാണ് നമ്മുടെ കർത്താവായ യഹോവയുടെ പ്രവർത്തികൾ!! നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങളും വെല്ലുവിളികളും ഇന്ന് നിങ്ങൾക്ക് അമിത ഭാരമായി അനുഭവപ്പെടുന്നുണ്ടോ? ഇതിനെല്ലാറ്റിനുമിടയിൽ നിങ്ങൾക്ക് നിൽക്കാനും മുന്നോട്ട് പോകുവാനും നിങ്ങളെ സഹായിക്കാമെന്ന് ഞങ്ങളുടെ കർത്താവ് വാഗ്ദത്തം ചെയ്യുന്നു. നിങ്ങൾക്ക് ഭൗതീക ഭക്ഷണത്തിനായുള്ള വിശപ്പ് അല്ല പക്ഷേ മറ്റെത്തോ ആവശ്യങ്ങൾക്കായി നിങ്ങൾ വിശക്കുകയാണ്.നിങ്ങൾക്ക് ഭക്ഷണം നൽകാമെന്ന് കർത്താവ് വാഗ്ദത്തം ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ഏതു വിഷയത്തിനാണോ ഭാരപ്പെടുന്നത് ആ വിഷയത്തിന്റെ വിശപ്പ് മാറ്റുവാൻ നമ്മുടെ കർത്താവ് ശക്തനാണ്. നിങ്ങൾ ബന്ധിക്കപ്പെട്ട അവസ്ഥയിലാണോ ആയിരിക്കുന്നത്? എന്നാൽ കർത്താവ് പറയുന്നു “ഞാൻ നിങ്ങളെ സ്വതന്ത്രരാക്കും”. പുറമേ നല്ല കാഴ്ചശക്തിയുള്ളവരുടെ ആത്മീയ കണ്ണ് കുരുടായിരിക്കുന്നത് നമുക്ക് കാണുവാൻ കഴിയും. അങ്ങനെയുള്ളവരുടെ ആത്മീയ കണ്ണ് കർത്താവ് തുറക്കും. ഇങ്ങനെ നമുക്ക് ആവശ്യമായത് ഒക്കെയും ചെയ്യുന്ന നമ്മുടെ കർത്താവിനെ നമുക്ക് എങ്ങനെ സ്നേഹിക്കാതിരിക്കുവാൻ കഴിയും? അവൻ “നമ്മുടെ കർത്താവായ യഹോവയാണ്” അവൻ നമ്മെ സ്നേഹിക്കുന്നു, എങ്കിൽ ഇത്രയും കരുണയോടെ നമ്മുടെ ആവശ്യങ്ങളെ എല്ലാം നിറവേറ്റി തരുന്ന നമ്മുടെ കർത്താവിനെ ഹൃദയങ്ങമായി സ്നേഹിക്കുവാൻ തീരുമാനിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ ഹൃദയങ്ങമായി സ്നേഹിക്കുവാനും അനുസരിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ