Uncategorized

“ചെയ്യരുത്!”

വചനം

കൊലൊസ്സ്യർ 2 : 21

മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു?

നിരീക്ഷണം

ആധുനീക തുർക്കിയിലെ ഒരു നഗരമായ കൊല്ലൊസ്സ്യയിലെ സഭയ്ക്ക്, “അരുത്” എന്ന ദൈവശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന മതങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കേണമെന്ന് അപ്പോസ്ഥലനായ പൗലോസ് മുന്നറിയിപ്പ് നൽകി. കാലക്രമേണ അവയെല്ലാം നശിച്ചുപോകുന്ന മാനുഷ്യനിയമങ്ങളിൽ നിന്നാണ് ഇവ വരുന്നതെന്ന് പിന്നീട് പൗലോസ് വ്യക്തമാക്കി.

പ്രായേഗീകം

ഇത് ഒറ്റ വചനമായി വായിക്കുമ്പോൾ അപ്പോസ്ഥലനായ പൗലോസിന് മതങ്ങളോടുള്ള നിരാശ കാണുവാൻ കഴിയും. ക്രിസ്തു തന്റെ ത്യാഗപരമായ മരണത്തിലൂടെയും തുടർന്നുള്ള പുനരുദ്ധാനത്തിലൂടെയും മതത്തിന്റെ എല്ലാ നിയമങ്ങളിൽ നിന്നും മോചനം വാഗ്ദത്തം ചെയ്തു. എന്നാൽ ജനങ്ങൾ ഇപ്പോഴും മതം എങ്ങനെ ശരിയായി ചെയ്യാം എന്ന് ചിന്തിക്കുന്നു. ദുഃഖകരമായ സത്യം എന്തെന്നാൽ ഒന്നും ശരിക്കും മാറിയിട്ടില്ല എന്നതാണ്. ഒരു കൂട്ടം പേർ മറ്റൊരുകൂട്ടത്തിൽ നിന്ന് വേർപിരിഞ്ഞ് അങ്ങനെ ചെയ്യുന്നതിനാൽ അവർ അത് ചെയ്യുന്നില്ല എന്ന് നാം പലപ്പോഴും കേൾക്കാറുണ്ട്. നിരവധി മതവിഭാഗങ്ങൾ അവർ ചെയ്യാത്ത കര്യങ്ങൾക്ക് പേരുകേട്ടവരാണ്. യേശു ഇപ്രകാരം പറഞ്ഞു “മറ്റുള്ളവർ നിങ്ങൾക്ക് എന്തു ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അത് നിങ്ങൾ അവർക്ക് ചെയ്യണം.” മത്തായി 5 മുതൽ 7 വരെയുളഅള അദ്ധ്യായങ്ങളിൽ മുഴുവൻ അനുഗ്രഹങ്ങളും മറ്റുള്ളവരുമായി എങ്ങനെ ജീവിതം നയിക്കാം എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നു. യേശുവിന്റെ അനുയായികൾ ഏറ്റവും ആകർഷകമാകുന്നത് ചെയ്യരുത് എന്ന് പറയുന്ന ആളുകളുടെ ഭാഗമാകുന്നതിനുപകരം അവർ യഥാർത്ഥത്തിൽ വചനം പറയുന്ന കാര്യങ്ങൾ ചെയ്യുന്നവരാകുമ്പോഴാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എപ്പോഴും മറ്റുള്ളവർവക്ക് നന്മ ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ