“ചെയ്യുന്നതെല്ലാം ശരിയായി ചെയ്യുക”
വചനം
മർക്കൊസ് 11 : 25
നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.
നിരീക്ഷണം
യേശുക്രിസ്തു ഈ ഭൂമിയിലായിരുന്നപ്പോള്‍ തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചു അപ്പോള്‍ ഇപ്രകാരം പറഞ്ഞു വിശ്വസിച്ചുകൊണ്ട് പ്രാർതഥനയിൽ എന്തുയാചിച്ചാലും അത് ലഭിക്കും. എന്നാൽ നിങ്ങള്‍ പ്രാർത്ഥിക്കുമ്പോള്‍ അർക്കെങ്കിലും നിങ്ങളോട് എന്തെങ്കിലും ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കിൽ ആദ്യം അവരോട് പോയി നിരന്നതിനുശേഷം വന്ന് പ്രാർത്ഥിക്കുവീൻ എന്ന് അവരെ ഉപദേശിച്ചു.
പ്രായോഗികം
ക്ഷമ ചോദിക്കുന്നത് ഒരു ചങ്ങല പൊട്ടിക്കലാണ്. നാം ചെയ്ത തെറ്റ് മറയ്ക്കുവാൻ ശ്രമിച്ചാൽ ഒരിക്കലും ക്ഷമ ചോദിക്കുന്നതുപോലെ ആകുകയില്ല. നാം ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കൽ നമ്മുക്ക് ക്ഷമ ആവശ്യമാണ്. നാം ക്ഷമ ചോദിക്കുകയും അത് നൽകാതിരിക്കുകയും ചെയ്താൽ എന്തുചെയ്യും? അതു സാരമില്ല നാം നമ്മുടെ ഭാഗം ശരിയാക്കിയല്ലോ അതുമതി. നമ്മുടെ ഹൃദയത്തിൽ ക്ഷമ ചോദിക്കുവാൻ നാം തീരുമാനിക്കുമ്പോള്‍ അതിൽ നിന്നുള്ള മോചനം നമ്മുടെതാണ്. നമ്മുടെ ജീവിതത്തിലെ ചങ്ങല തകർന്നു അതുമൂലമുള്ള സ്വാതന്ത്ര്യം നമ്മുടെതാണ്. അതിനാൽ നാം എന്തുചെയ്താലും അത് ശരിയായി ചെയ്യുക.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിതം ശുദ്ധമായിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ തെറ്റ് ചെയ്ത വ്യക്തിയെ എനിക്ക് കാണിച്ചുതരേണമേ. അവരോട് ചെന്ന് ക്ഷമ ചോദിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ