Uncategorized

“ചെറിയ തുടക്കം”

വചനം

യോഹന്നാൻ  7 : 41

വേറെ ചിലർ: ഇവൻ ക്രിസ്തു തന്നേ എന്നും മറ്റു ചിലർ: ഗലീലയിൽ നിന്നോ ക്രിസ്തു വരുന്നതു? ദാവീദിന്റെ സന്തതിയിൽ നിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ത്ളേഹെമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.

നിരീക്ഷണം

നാലു സുവിശേഷങ്ങളിൽ വച്ച് ഇവിടെ മാത്രമല്ല യേശുവിന്റെ ജന്മ സ്ഥലത്തെക്കുറിച്ചുള്ള അധികാരിത്തെക്കുറിച്ച് വിവരിക്കുന്നത്. യേശു തന്റെ പരസ്യ ശിശ്രൂഷാ കാലയളവിൽ എവിടെ പോയാലും ചിലർ പറയും അവൻ മശിഹയാണ്, മറ്റുചിലർ പറയും അവൻ മശിഹ അല്ല ഗലീലപോലുള്ള ഒരു സ്ഥലത്തുനിന്ന് മശിഹ ജനിക്കുമോ എന്ന് ഈ വചനത്തിൽ അവർ ചോദ്യം ചെയ്തിരുന്നു.

പ്രായോഗികം

യേശുവിന്റെ കാലത്ത് ഗലീലക്കാരെക്കുറിച്ച് മറ്റ് യഹൂദന്മാർ പറഞ്ഞത് ഇവർ വിദ്യാഭ്യാസമില്ലാത്തവരും, കർഷകരും, മത്സ്യത്തൊഴിലാളികളും എന്നാണ്. വാസ്തവത്തിൽ ഗലീലിയർക്ക് ഒരു പ്രത്യേക ഭാഷ ഉണ്ടായിരുന്നു. ആകയാൽ അവരെ മറ്റ് യഹൂദന്മാർക്ക് വേഗത്തിൽ തിരിച്ചറിയുവാൻ കഴിഞ്ഞിരുന്നു. ആകയാൽ ഗലീലയിൽ നിന്ന് ഒരു പ്രവാചകൻ വരുവാൻ സാധ്യതയില്ല എന്ന് അവർ പറഞ്ഞു (വാക്യം 52). ഈ വാക്യം വ്യക്തമാക്കുന്നത് യേശുവിന്റെ ചെറിയ തുടക്കത്തെയാണ്. മാത്രമല്ല യേശു ഒരു ചെറിയ ഗ്രാമമായ ഗലീലയിലെ നസ്രത്ത് എന്ന ഒരു ചെറിയ പട്ടണത്തിൽ നിന്ന് ഉള്ള വ്യക്തിയായിരുന്നു.  യേശുവിന്റെ ശിശ്രൂഷാ കാലഘട്ടത്തിൽ ജനങ്ങൾ ചോദിച്ചു. നസ്രത്തിൽ നിന്ന് എന്തെങ്കിലും നന്മ വരുമോ? (യോഹ.1.26). അതുപോലെ ദൈവം നിങ്ങളോടും ഒരു പ്രവർത്തി ചെയ്യുവാൻ ആവശ്യപ്പെട്ടിട്ടുണ്ടാകാം, അപ്പോൾ തന്നെ ശത്രുവും നിങ്ങളോട് ഇപ്രകാരമുള്ള ചോദ്യങ്ങൾ ചോദിക്കുന്നുണ്ടാകാം. എങ്ങനെയാണ് നിങ്ങൾക്ക് യേശുവിനുവേണ്ടി എന്തെങ്കിലും ചെയ്യുവാൻ കഴിയുക? നിങ്ങൾ ജനിച്ചത് ഈ സ്ഥലത്തല്ലെ? നിങ്ങളുടെ കുലം ഇതല്ലെ? അങ്ങനെയുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ നിങ്ങൾ ഒരിക്കലും പതറിപ്പോകരുത്, ലോക രക്ഷിതാവായ യേശുക്രിസ്തുവും ഇതുപോലെ ചെറിയ ഗ്രാമത്തിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തിടത്തുനിന്നും വന്ന വ്യക്തിയാണ്. നിങ്ങളും യേശുവിൽ ആശ്രയിച്ച് പ്രവർത്തിച്ചാൽ നിശ്ചയമായും നിങ്ങൾക്കും സാധിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ചെറിയ തുടക്കത്തെ തുശ്ചീകരിക്കാതെ അവസാനം വരെ ആ പ്രവർത്തിയിൽ നിലനൽക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ