Uncategorized

“ജീവിക്കുവാനുള്ള സമയമാണിത്”

വചനം

1 തെസ്സലൊനിക്യർ 3 : 8

നിങ്ങൾ കർത്താവിൽ നിലനില്ക്കുന്നു എന്നു അറിഞ്ഞു ഞങ്ങൾ വീണ്ടും ജീവിക്കുന്നു.

നിരീക്ഷണം

അപ്പോസ്തലനായ പൌലോസിനെ സംബന്ധിച്ചിടത്തോളം വെറുതെ ജീവിക്കുക എന്നതിൽ നിന്ന് യഥാർത്ഥമായി ജീവിക്കുക എന്നതിലേയ്ക്ക് മാറിയത്, തന്റെ വിശ്വാസം മറ്റ് ജനങ്ങളിലേയ്ക്ക് പകരുമ്പോള്‍ അത് അവരുടെ ജീവിതത്തെ പുനർനിർമ്മിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ്. അതുകൊണ്ട് ഇവിടെ പൌലോസ് പറയുന്നു തെസ്സലൊനിക്യ സഭയിലെ ജനങ്ങള്‍ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഞാൻ ഇപ്പോള്‍ യഥാർത്തിൽ ജീവിക്കുന്നു എന്ന്.

പ്രായോഗീകം

നാം നമ്മോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണ് ഞാൻ ശരിക്കും ക്രിസ്തീയ വിശ്വാസത്തിൽ ജീവിക്കുകയാണോ അതോ വെറുതെ പോരിനുവേണ്ടി നിൽക്കുകയാണോ?  നാം യാത്ര ചെയ്യുമ്പോള്‍ മാനസ്സീക വെല്ലുവിളി നേരിടുന്നവർ വഴിയരികിൽ ജീവിക്കുന്നത് കാണാറുണ്ട്. എന്നാൽ അതിൽ നിന്ന് ചിലർ സുബോധം വന്നിട്ട് വഴിയരികിൽ ജീവിക്കുന്നത് മതിയാക്കി കഷ്ടിച്ച് ഉള്ള സാഹചര്യങ്ങളിൽ മാറി താമസിക്കുന്നത് കാണുവാൻ കഴിയും അത് അവർക്ക് ഒരു മാറ്റം ആവശ്യമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ്. മക്കള്‍ വളർന്നുവരമ്പോള്‍ മാതാപിതാക്കളെ അശങ്കാകുലരാക്കുന്ന ചിലതാണ് അവരുടെ ശാരീരിക, മാനസ്സീക വളർച്ചയും അവരുടെ വിശ്വാസവും. മക്കള്‍ നല്ല ആരോഗ്യവും ബുദ്ധിയും ഉള്ളവരായി വളരുന്നത് കാണുമ്പോള്‍ മാതാപിതാക്കള്‍ക്ക് സന്തോഷമാണ്. എന്നാൽ മാതാപിതാക്കള്‍ യഥാർത്ഥത്തിൽ ജീവിക്കുന്നത് മക്കള്‍ വശ്വാസത്തിൽ ഉറച്ചുനിന്ന്  അതിൽ പക്വത പ്രപിക്കുമ്പോഴാണ്. അതുപോലെ ഓരോ വിശ്വാസിയും വിശ്വാസത്തിൽ ഉറച്ചു നിൽക്കുമ്പോള്‍ അവരെ നയിച്ചവർ ശരിക്കും ജീവിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിലുള്ള വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാനും അതിൽ വളരുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ