Uncategorized

“ഞങ്ങളുടെ ഏക സന്ദേശം”

വചനം

മത്തായി 4:17

അന്നുമുതൽ യേശു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”എന്നു പ്രസംഗിച്ചു തുടങ്ങി.

നിരീക്ഷണം

യേശു സ്നാനമേറ്റതിനുശേഷം നാല്പതു ദിവസം ഉപവാസിക്കുകയും അതിനുശേഷം മരുഭൂമിയിൽ പിശാചിനാൽ പരീക്ഷിക്കപ്പെടുകയും ചെയ്തു. തന്റെ ബന്ധുവായ യോഹന്നാൻ സ്നാപകൻ തടവിലാക്കപ്പെട്ടതായി അറിഞ്ഞ ഉടനെ യേശുവിനെ എന്താണോ ചെയ്യുവാൻ നിയോഗിച്ചയച്ചത് അത് ചെയ്യുവാൻ തുടങ്ങി. അത് “സ്വർഗ്ഗരാജ്യം” സമീപിച്ചിരിക്കുന്നതിനാൽ മാനസാന്തരപ്പെടാൻ അവൻ ജനങ്ങളോട് പ്രസംഗിച്ചു.

പ്രായേഗീകം

സത്യം അറിയാമെങ്കിൽ, യേശു പ്രസംഗിച്ച ഈ സന്ദേശം തന്നെയാണ് ഞങ്ങളുടെ ഒരേയൊരു സന്ദേശം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യേശുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ എന്ത് സന്ദേശം മറ്റുള്ളവർക്ക് നൽകണമെന്ന് നാം ചിന്തിക്കുന്നെങ്കിൽ ഇതാണ് ആ സന്ദേശം. യോഹന്നാൻ സ്നാപകൻ തടവിലാക്കപ്പെട്ടപ്പോൾ, യോഹന്നാൻ നിർത്തിയ ഇടത്തുനിന്ന് ആ നന്ദേശം പറയുന്നത് യേശു നേരിട്ട് ഏറ്റെടുത്തു. മത്തായി സുവിശേഷം 10-ാം അദ്ധ്യായത്തിൽ യേശു തന്റെ ശിഷ്യന്മാരെ അയച്ചപ്പോൾ, അവൻ അവരോട് പറയുവാൻ പറഞ്ഞ് അയച്ച സന്ദേശവും ഇതു തന്നെയാണ്. പ്രത്യാശ, പ്രോസ്താഹനം, സ്വയം സ്നേഹിക്കുക, സമൃദ്ധി, അവസാനം അടുത്തിരിക്കുന്നു എന്നീ സന്ദേശങ്ങൾ ആയിരിക്കും നാം പറയുവാൻ ഇഷ്ടപ്പെടുന്നത് എന്നാൽ യേശു നമ്മോട് പറയുവാൻ പറഞ്ഞ സന്ദേശം, “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു, മാനസാന്തരപ്പെടുക” എന്നതാണ്. ആകയാൽ ഇവിടെ ഒരു ചോദ്യം ഉന്നയിക്കുവാനുണ്ട് ആരാണ് അല്ലെങ്കിൽ എന്താണ് അത്? അതിന് ഉത്തരം യേശു ആണ് ആവ്യക്തി സ്വർഗ്ഗരാജ്യം ആണ് ആ സന്ദേശം. യേശുക്രിസ്തുവാണ് നമ്മുടെ ഒരേയൊരു സന്ദേശം. ഇതുവരെ അവനിൽ വിശ്വസിച്ചിട്ടില്ലെങ്കിൽ ഈ നിമിഷം അനുതപിക്കുക, യേശുവിന്റെ അടുക്കലേയക്ക് സഹായത്തിനായി ഓടുക അവൻ രക്ഷിപ്പാൻ ശക്തൻ.

പ്രാർത്ഥന

പ്രീയ യേശുവേ,

സ്വർഗ്ഗ രാജ്യത്തിന്റെ സന്ദേശം അറിയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ