“ഞാൻ ഓർക്കുന്ന ഒരു കാര്യം”
വചനം
ഇയ്യോബ് 38 : 4
ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.
നിരീക്ഷണം
ഇയ്യോബ് തന്റെ സുഹൃത്തുക്കളുമായി ദീർഘമായ ചർച്ച പൂർത്തീകരിച്ച ശേഷം സർവ്വശക്തനായ ദൈവം അവരുടെ സംഭാഷണത്തിലേയ്ക്ക് കടന്നു വന്നു. മനുഷ്യന്റെ സിദ്ധാന്തവൽക്കരണവും, ആവലാതി പറച്ചിലും ഉൾപ്പടെയുള്ള രീതിയെ എന്നും ചോദ്യം ചെയ്യുന്നവരോട് ഒരു ചോദ്യം ദൈവം ചോദിച്ചു. ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?
പ്രായോഗികം
ആത്യന്തീകമായി, വിശ്വാസമില്ലാത്ത ഒരു വ്യക്തിയോ,അല്ലെങ്കിൽ സംശയവും, ഭയവും ഉള്ള വ്യക്കതിയും ആണ് താങ്കൾ എങ്കിൽ സ്വയം ഒരു ചോദ്യം ചോദിക്കേണ്ടത് ഇതാണ്, ഈ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ ഞാൻ എവിടെയായിരുന്നു? ആരോ ഒരാൾ ഈ ഭൂലോകത്തിന് ബുദ്ധിപരമായ ഡിസൈൻ നൽകി ഈ ഭുമിക്ക് അടിസ്ഥാനം ഇട്ടു എന്നത് വാസ്ഥവമായ കാര്യമാണ്. സൃഷ്ടിവാദം, പരിണാമം, എന്നീ വിഷയങ്ങളിൽ നമ്മുടെ നിലപാട് എന്തായാലും ഇതിന് ഒരു തുടക്കമുണ്ടെന്നത് എല്ലാവർക്കും ഉറപ്പായ കാര്യമാണ്. അതിനാൽ ഇതെല്ലാം ആരംഭിക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു? ഈ ചോദ്യത്തിന് പലപ്പോഴും നമുക്ക് പറയുവാൻ കഴിയുന്ന ഉത്തരങ്ങൾ, എനിക്ക് ഓർമ്മയില്ല, അല്ലെങ്കിൽ അപ്പോൾ ഞാൻ ജനിച്ചിട്ടില്ല…എന്നെക്കെ ആയിരിക്കും. അതുകൊണ്ടാണ് ഈ ഭൂമിയിലെ കോടികണക്കിന് ആളുകൾ വിശ്വാസം തിരഞ്ഞെടുക്കുന്നത്. അതിലും കൂടുതൽ വ്യക്തമായി പറഞ്ഞാൽ കോടിക്കണക്കിന് ആളുകൾ യേശുവാണ് ഇവ എല്ലാറ്റിന്റെയും ആരംഭം എന്ന് വിശ്വസിക്കുന്നത്. ആകയാൽ ഈ ഭൂമിക്ക് അടിസ്ഥാനമിട്ടത് നാം കണ്ടില്ലെങ്കിലും ഈ കർത്താവിൽ വിശ്വസിക്കുവാനും ദൈവകൃപയാൽ രക്ഷിക്കപ്പെടുവാനും കഴിഞ്ഞതിൽ സ്ന്തോഷിക്കുന്നു. ആകയാൽ കൃപയാൽ രക്ഷിക്കപ്പെട്ട ദിവസം തീർച്ചയായും ഓർത്തിരിക്കേണ്ട ഒരു ദിവസം തന്നെയാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ കൃപയാൽ ഞാൻ രക്ഷിക്കപ്പെട്ട ദിവസം ഒരിക്കലും മറക്കുകയില്ല. ആ രക്ഷയിൽ ഉറച്ചു നിൽക്കാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ